Loading ...

Home sports

മെസ്സി ബാഴ്സയില്‍ തന്നെ തുടരണമെന്ന് പെപ്പ് ഗാര്‍ഡിയോള

ബാഴ്സലോണ ഫുട്ബോള്‍ ഡയറക്ടര്‍ എറിക് അബിദാലുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇടഞ്ഞതോടെ സൂപ്പര്‍ താരം ക്ലബ് വിടുമോ എന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ ലോകം. ഇതിനിടയില്‍ മെസ്സി യുവന്റസിലേക്കോ അതല്ലെങ്കില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ മാറിയേക്കാമെന്നും വാര്‍ത്തകളുണ്ട്. മെസ്സി ക്ലബ് വിടുമോ എന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്പോൾ ഇക്കാര്യത്തിനോട് പ്രതികരണവുമായി എത്തിരിക്കുകയാണ് മുന്‍ ബാഴ്സലോണ കോച്ചും നിലവിലെ സിറ്റി പരിശീലകനുമായ പെപ് ഗാര്‍ഡിയോള.

മെസ്സി ഒരുകാരണവശാലും ബാഴ്സലോണ വിടരുതെന്നാണ് തന്റെ ആഗ്രഹം എന്നാണ് പെപ് പറയുന്നത്. മെസ്സി ബാഴ്സ്ക്കലോണയുടെ മാത്രം താരമാണെന്നും ബാഴ്സലോണയില്‍ തന്നെ റിട്ടയര്‍ ചെയ്തുകാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗാര്‍ഡിയോള പറഞ്ഞു. à´Žà´¨àµà´¨à´¾à´²àµâ€ മെസ്സിയെ സിറ്റി വാങ്ങുമോ എന്ന ചോദ്യത്തിനോട് ഇക്കാര്യത്തോട് താന്‍ അഭിപ്രായം പറയില്ലെന്നും മെസ്സി ബാഴ്സറ്റില്‍ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

Related News