Loading ...

Home Music

എന്നും തൊട്ടുവിളിക്കുന്ന പൌര്‍ണമി ചന്ദ്രിക by എം കെ അര്‍ജുനന്‍

അതൊക്കെ ഒരു കാലം. സിനിമാ പാട്ട് കമ്പോസ് ചെയ്യുമ്പോഴും റെക്കോഡിങ് സമയത്തുമാക്കെ ഒരാള്‍ക്കൂട്ടം ചുറ്റുമുണ്ടാകും. പ്രൊഡ്യൂസറും സംവിധായകനും ഗാനരചയിതാവും സാങ്കേതിക വിദഗ്ധരുമൊക്കെ. ചിലപ്പോള്‍ അഭിനേതാക്കളും. ഇന്നത്തെപ്പോലെ ഗായകരെ കാണാതെയുള്ള റെക്കോഡിങ്ങും ഇന്റര്‍നെറ്റുവഴിയുള്ള കവിതയുടെയും ഈണങ്ങളുടെയും കൈമാറ്റങ്ങളൊന്നുമില്ല അന്ന്. ട്യൂണിനെക്കുറിച്ച് പലരും പല അഭിപ്രായവും പറയും. പലതും തള്ളും, ചിലതൊക്കെ സ്വീകരിക്കും. കൂട്ടായ്മയുടെ സൃഷ്ടിയായിരുന്നു അന്നത്തെ പാട്ടുകള്‍. പലപ്പോഴും ഈണം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സിനിമയുടെയും പാട്ടിന്റെയും ശില്‍പ്പികള്‍ തമ്മില്‍ പിണങ്ങും. ഞാനടക്കം പല സംഗീത സംവിധായകരും തര്‍ക്കംതീര്‍ക്കാന്‍ ഒരു കവിതയ്ക്കുതന്നെ പല ഈണങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോട്ടെ എന്നുവച്ച്. ഭൂരിപക്ഷത്തിന് ഇഷ്ടമാകുന്നത് തെരഞ്ഞെടുക്കുന്ന ജനാധിപത്യമുണ്ട്. ഒടുക്കം ഈണം നറുക്കിട്ടെടുക്കുന്ന അനുഭവങ്ങള്‍പോലുമുണ്ടായിട്ടുണ്ട്. നറുക്ക് വീഴാത്തതുകൊണ്ട് മലയാളത്തിന് നഷ്ടമായ നല്ല പാട്ടുകള്‍ നിരവധിയാണ്. വിസ്മൃതിയിലായ സുന്ദരഗാനങ്ങള്‍.സംഗീതസംവിധാനം ചെയ്യുന്ന വേളയില്‍,  ശ്രീകുമാരന്‍ തമ്പിയുടെ വരികളാണ് ചിട്ടപ്പെടുത്തുന്നതെങ്കില്‍ വളരെ സൌകര്യമാണ്. അദ്ദേഹത്തിന്റെ വരികളില്‍ അന്തര്‍ലീനമായ സംഗീതം ഏത് സംഗീതകാരന്റെയും ജോലി എളുപ്പത്തിലാക്കും. സംഗീതത്തെക്കുറിച്ചുള്ള തമ്പിസാറിന്റെ (എന്നേക്കാള്‍ നാലോ അഞ്ചോ വയസ്സ് ഇളപ്പമാണെങ്കിലും ഞാന്‍ തമ്പിസാര്‍ എന്നാണ് അദ്ദേഹത്തെ വിളിക്കാറ്) വരികളിലെ സൌകുമാര്യതകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇന്നും യൌവനയുക്തകളായി തിളങ്ങിനില്‍ക്കുന്നത്. ഇന്ന് ചെറുപ്പക്കാര്‍പോലും പഴയ പാട്ടുകള്‍ മൂളുമ്പോള്‍ അവരറിയുന്നില്ല, ആയിരക്കണക്കിനു പാട്ടുകളലങ്കരിക്കുന്ന 50 വര്‍ഷത്തെ രചനാജീവിതത്തിന് ഉടമയായ ശ്രീകുമാരന്‍ തമ്പി എന്ന ബഹുമുഖ പ്രതിഭയുടെ രചനകളാണവയെന്ന്. സംഗീതത്തില്‍ അദ്ദേഹത്തിനുള്ള ജ്ഞാനം കവിതയെ കൂടുതല്‍ ആസ്വാദ്യമാക്കി. പദഘടനകൊണ്ട് ഇമ്പമാര്‍ന്ന ഗാനങ്ങളില്‍ സംഗീതവും സാഹിത്യവും ലയിച്ചുചേരുന്ന അനുഭവമാണത്.

             എം കെ അര്‍ജുനന്‍ ശ്രീകുമാരന്‍തമ്പിയുടെ ഗാനം ചിട്ടപ്പെടുത്തുന്നു. ശ്രീകുമാരന്‍തമ്പി സമീപം (ആദ്യകാല ചിത്രം)
തമ്പിസാര്‍ എത്ര പാട്ടുകള്‍ രചിച്ചു? അവയില്‍ എത്ര പാട്ടുകള്‍ക്ക് ഞാന്‍ സംഗീതം നല്‍കി? à´ˆ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ഞാന്‍ അശക്തനാണ്. എണ്ണത്തിന്റെ കണക്കൊന്നും എനിക്കറിയില്ല. അദ്ദേഹത്തിനും അറിയണമെന്നില്ല, കാരണം അത്രയേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ബാബുരാജ്, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബ്രദര്‍ ലക്ഷ്മണന്‍, പുകഴേന്തി, à´Žà´‚ ബി ശ്രീനിവാസന്‍ തുടങ്ങി അക്കാലത്തെ സംഗീതസംവിധായകരെല്ലാം ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് ഈണവുമിട്ടു. ആകാശവാണിയിലും ഡിസ്കുകളിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വയലാറിന്റെയും പി ഭാസ്കരന്‍ മാഷിന്റെയും മറ്റും പേരില്‍ രേഖപ്പെടുത്തപ്പെട്ട ദുഃഖകരമായ സ്ഥിതിയുമുണ്ടായി. സംഗീതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അറിവില്ലാത്തവര്‍ à´ˆ മേഖലയിലെത്തുന്നതിന്റെ ദുരന്തമാണത്.എന്റെ സംഗീതജീവിതത്തിന്റെ തുടക്കം നാടകത്തിലായതുകൊണ്ട് ഞങ്ങള്‍ കൂട്ടിമുട്ടുന്നത് വളരെ കഴിഞ്ഞാണ്. 1964ല്‍ 'ഒരേ ഭൂമി ഒരേ രക്തം' എന്ന ചിത്രത്തിലെ പാട്ടുകള്‍ ഞാന്‍ ചിട്ടപ്പെടുത്തിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1968ല്‍ കറുത്ത പൌര്‍ണമിയില്‍ ഭാസ്കരന്‍ മാഷുടെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയതോടെയാണ് എന്നെ സിനിമയില്‍ കൂടുതല്‍ പേര്‍ അറിയുന്നത്. 'ഹൃദയമുരുകി നീ കരയില്ലെങ്കില്‍', 'മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍' എന്നീ ഗാനങ്ങള്‍ ഹിറ്റായി. 1969ല്‍ ശശികുമാര്‍ സംവിധാനംചെയ്ത റസ്റ്റ്ഹൌസിന്റെ നിര്‍മാതാവ് കെ പി കൊട്ടാരക്കരയാണ് അര്‍ജുനന്‍ എന്ന പയ്യനെക്കൊണ്ട്  സംഗീതം ചെയ്യിക്കാമെന്ന് നിര്‍ദേശിച്ചത്. ഞാന്‍ സെറ്റില്‍ ചെന്നപ്പോള്‍ തമ്പിസാര്‍ അടക്കം ആരും എന്നെ പരിഗണിച്ചില്ല. അത് അവരുടെ കുറ്റമായിരുന്നില്ല. കാരണം, താടിയൊക്കെ വച്ച എന്റെ വികൃതരൂപത്തിന് സംഗീതവുമായി പുലബന്ധംപോലുമുണ്ടെന്ന് അവര്‍ക്ക് തോന്നിക്കാണില്ല എന്നതാണ് സത്യം. 'പൌര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു' എന്ന പാട്ടാണ് ആദ്യം ചിട്ടപ്പെടുത്തിയത്, മോഹനരാഗത്തില്‍. പിന്നെ 'പാടാത്ത വീണയും പാടും', 'യദുകുലരതിദേവനെവിടെ' തുടങ്ങിയ ഭാവസുന്ദരമായ ഏഴ് പാട്ട്. എല്ലാം ഇന്നും ജനങ്ങള്‍ ഏറ്റുപാടുന്നു. സിനിമയുടെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ശ്രീകുമാരന്‍ തമ്പി എന്ന പ്രതിഭയുമായുള്ള സൌഹൃദത്തിന്റെ ആരംഭമായിരുന്നു അത്്. പരസ്പരം ബഹുമാനവും സ്നേഹവുമുള്ള ജ്യേഷ്ഠാനുജന്മാര്‍തന്നെയായിരുന്നു ഞങ്ങള്‍. പാട്ടുകളില്‍ à´šà´¿à´² മാറ്റങ്ങള്‍ എന്നോട് നിര്‍ദേശിക്കാനുള്ള സ്വാതന്ത്യ്രം അദ്ദേഹത്തിനുണ്ട്. മുന്‍ശുണ്ഠി ആവോളമുണ്ട്. പക്ഷേ, അദ്ദേഹം ദേഷ്യപ്പെടുമ്പോള്‍ അതിലെന്തെങ്കിലും കാര്യമുണ്ട് എന്ന് ബോധ്യമുള്ളതിനാല്‍ ആരും ഒന്നും മറുത്തുപറയില്ല. എത്രയും ശുണ്ഠിയുണ്ടോ അത്രയും സ്നേഹവുമുണ്ട്.ശ്രീകുമാരന്‍ തമ്പിയുടെ 50 വര്‍ഷത്തെ രചനാജീവിതത്തെ നിരീക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഭയെ എങ്ങനെ ആദരിക്കാതിരിക്കാനാകും. കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, സിനിമാ സംവിധായകന്‍, നിര്‍മാതാവ്്, സംഗീതസംവിധായകന്‍ എന്നിങ്ങനെ സാഹിത്യത്തിന്റെയും സിനിമയുടെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച à´† പ്രതിഭയ്ക്ക് ഇനിയും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കാന്‍ കഴിയട്ടെ.

Related News