Loading ...

Home USA

ട്രംപിനെതിരെ മൊഴികൊടുത്ത വിന്‍ഡ്മാന്‍ സഹോദരന്മാരെ പുറത്താക്കി

വാഷിംഗ്ടണ്‍ ഡിസി: ഇംപീച്ച്‌മെന്റിന് അനുകൂലമായി ട്രംപിനെതിരെ മൊഴികൊടുത്ത ലെഫ്റ്റനന്റ് കേണല്‍ അലക്‌സാണ്ടര്‍ വിന്‍ഡ്ന്മാനെ വൈറ്റ്ഹൗസില്‍ നിന്നും പിരിച്ചുവിട്ടു. വൈറ്റ്ഹൗസില്‍ നിന്നും ബലം പ്രയോഗിച്ച്‌ പോലീസിനെ കൊണ്ട് പുറത്താക്കുകയായിരുന്നു. നിങ്ങളുടെ സേവനം ഇനി ആവശ്യമില്ലെന്ന് പറഞ്ഞാണ് ട്രംപ് അദ്ദേഹത്തെ പുറത്താക്കിയത്.

ഞാന്‍ അയാളില്‍ സന്തുഷ്ടനല്ലെന്നും. എനിക്കെതിരെ മൊഴികൊടുത്ത അയാളില്‍ എങ്ങനെ സന്തുഷ്ടനാകാന്‍ കഴിയുമെന്നുമാണ് വിന്‍ഡ്മാനെ പിരിച്ചു വിട്ട ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിന്‍ഡ്മാന്റെ ഇരട്ട സഹോദരനും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറ്റോര്‍ണിയുമായ ലെഫ്റ്റനന്റ് കൊളോണല്‍ യെവജ്‌നി വിന്‍ഡ്മാനെയും ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കിയിരുന്നു. à´ªàµŠà´²àµ€à´¸à´¿à´¨àµ† ഉപയോഗിച്ചാണ് ഇയാളെയും വൈറ്റ്ഹൗസില്‍ നിന്നും പുറത്താക്കിയത്.

Related News