Loading ...

Home Europe

അമേരിക്കയില്‍ ബ്രിട്ടന്റെ ആദ്യ വനിതാ അംബാസിഡര്‍; അധികാരമേറ്റ് കാരെന്‍ പിയേഴ്‌സ്

ലണ്ടന്‍: അമേരിക്കയില്‍ ബ്രിട്ടന്റെ ആദ്യ വനിതാ അംബാസിഡറായി കാരെന്‍ പിയേഴ്‌സ് സ്ഥാനമേറ്റു. à´•à´¿à´‚ ഡാരോച്ചിന്റെ രാജിയെത്തുടര്‍ന്നാണ് കാരെന്‍ പിയേഴ്‌സ് സ്ഥാനമേല്‍ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിനെ വിമര്‍ശിച്ചതിനാണ് കഴിഞ്ഞ വര്‍ഷം à´•à´¿à´‚ ഡാരോച്ച്‌ രാജി വെച്ചത്. മുതിര്‍ന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞയാണ് കാരെന്‍ പിയേഴ്‌സ്. നിലവില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ അംബാസിഡര്‍, യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രതിനിധി, യുഎസിലെ ഹെര്‍ മജെസ്റ്റിയുടെ അംബാസിഡര്‍ എന്നീ പദവികള്‍ കൂടി കാരെന്‍ പിയേഴ്‌സ് വഹിക്കുന്നുണ്ട്.മാര്‍ച്ച്‌ മുതല്‍ യുകെയില്‍ നിന്നുള്ള അമേരിക്കയുടെ സ്ഥിരം പ്രതിനിധിയാണ് പിയേഴ്‌സ്. യുഎസില്‍ യുകെയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമെന്നും ഇത് യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട ബന്ധമാണെന്ന് കരുതുന്നതായും കാരെന്‍ പ്രതികരിച്ചു. à´ªà´² തൂണുകളിലായി പടുത്തുയര്‍ത്തിയ ആഴത്തിലുള്ള ബന്ധം ബ്രിട്ടനും യുഎസും തമ്മിലുണ്ടെന്നും കാരെന്‍ പിയേഴ്‌സ് കൂട്ടിച്ചേത്തു.

Related News