Loading ...

Home International

കൊറോണ പരത്തിയെന്ന് സംശയിക്കുന്ന ജീവിയെ തിരിച്ചറിഞ്ഞു

വൈറസിന്‍റെ പ്രഭവ കേന്ദ്രം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ജനിതക വിശകലനത്തെ അടിസ്ഥാനമാക്കി ഏത് മൃഗത്തില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്ന് കണ്ടെത്തിയെങ്കിലും വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. à´•àµŠà´±àµ‹à´£ വൈറസ് വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. എന്നാലത് മനുഷ്യരിലേക്ക് എത്തുന്നതിനു മുന്‍പ് മറ്റൊരു മൃഗത്തിലൂടെ കടന്നുപോയിരിക്കാം എന്നാണ് അനുമാനം. ഈനാംപേച്ചിയില്‍ നിലവിലെ വൈറസിന് 99% സമാനമായ കൊറോണ വൈറസ് ഗവേഷകര്‍ കണ്ടെത്തി. ഉറുമ്ബിനെ തിന്നു ജീവിക്കുന്ന ഈനാംപേച്ചി വംശനാശഭീഷണി നേരിടുന്നുണ്ടെങ്കിലും ചൈനീസ് നാട്ടുവൈദ്യങ്ങളില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. à´‡à´•àµà´•à´¾à´°à´£à´¤àµà´¤à´¾à´²àµâ€ മാംസത്തിനായി വേട്ടയാടപ്പെടുന്നുണ്ട്.ജനിതക വിശകലനത്തില്‍ നിന്ന് à´ˆ സാധ്യത മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ചൈന നടത്തിയ പഠനം ഇപ്പോഴും പൂര്‍ണരൂപത്തില്‍ പുറത്തു വന്നിട്ടില്ലെന്ന് സിഡ്നിയിലെ വൈറോളജിസ്റ്റായ എഡ്വാര്‍ഡ് ഹോംസ് പറയുന്നു.2019ല്‍ പുറപ്പെട്ട പുതിയ കൊറോണ വൈറസ് ഈനാംപേച്ചികളില്‍ നിന്നും പകര്‍ന്നെത്തിയതാകാമെന്ന സാധ്യത മുമ്ബോട്ടു വെച്ചിരിക്കുന്നത് ദക്ഷിണ ചൈനയിലെ കാര്‍ഷിക സര്‍വ്വകലാശാലയിലെ രണ്ട് ഗവേഷകരാണ്. ഇന്നലെ (ഫെബ്രുവരി 7) ആണ് ഇവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചതെന്ന് നേച്ചര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് പുറപ്പെട്ടത് ഈനാംപേച്ചിയിലൂടെ ആകാനിടയില്‍. ഇത് വവ്വാലുകളില്‍ നിന്നു തന്നെയാകാനാണ് സാധ്യത. ഈനാംപേച്ചികള്‍ ഇടനിലക്കാരാകാനേ വഴിയുള്ളൂ എന്നാണ് പഠനം സൂചിപ്പിക്കുന്നത്. അതായത് വവ്വാലുകളില്‍ നിന്ന് ഈനാംപേച്ചിയിലേക്കും അവരില്‍ നിന്ന് മനുഷ്യരിലേക്കും പകര്‍ന്നു.അതേസമയം, തുടര്‍ച്ചയായി രണ്ടാം ദിവസവും പുതിയ അണുബാധകളുടെ എണ്ണം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവുണ്ടായതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചു. ചൈനയില്‍ പുതിയ 3,399 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധി ഇപ്പോഴും നിയന്ത്രണത്തിലായില്ലെന്ന് ജനങ്ങള്‍ ആശങ്കപ്പെട്ടിരിക്കെയാണ് സണ്‍ ചുന്‍ലാന്‍ അപ്രതീക്ഷിതമായി വുഹാനില്‍ എത്തിയത്. സ്ഥിതിഗതികള്‍ എത്രയും പെട്ടന്ന് സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ യുദ്ധസമാനമായ സാഹചര്യമാണ്. കര്‍ശനമായ നിയന്ത്രണങ്ങളാണ് വുഹാനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികൃതര്‍ ഓരോ വീടുകളും കയറിയിറങ്ങി പരിശോധിക്കാന്‍ തുടങ്ങി. വൈറസ് സാന്നിദ്ധ്യം സംശയികുന്നവരെ ഉടന്‍തന്നെ ആശുപത്രികളിലേക്ക് നീക്കുന്നുമുണ്ട്. 'നഗരവും രാജ്യവും യുദ്ധസമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന്' ദുരന്ത നിര്‍മ്മാര്‍ജനത്തിന് ചുക്കാന്‍ പിടിക്കുന്ന വൈസ് പ്രീമിയര്‍ സണ്‍ ചുന്‍ലാന്‍ പറഞ്ഞു.ലോകമെമ്ബാടും 34,000-ത്തിലധികം ആളുകള്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ചൈനയില്‍ രോഗം ബാധിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗവും വുഹാനിലും ചുറ്റുമുള്ള ഹുബെ പ്രവിശ്യയിലുമുള്ളവരാണ്. അവിടെമാത്രം 724 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Related News