Loading ...

Home International

കൊറോണ വൈറസ്: ചൈനയില്‍ മരണം 636 ; ഇന്നലെ മാത്രം 3143 പേരിലേക്ക് വൈറസ് ബാധിച്ചു

ബെയ്ജിങ്: ചൈനയില്‍ നിയന്ത്രണമില്ലാതെ കൊറോണ വൈറസ് പടരുന്നു. ദിനം പ്രതി മരണം കൂടി വരികയാണ്. കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചത് 636 പേരെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ റിപ്പോര്‍ട്ട്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 73 മരണങ്ങളില്‍ 69 എണ്ണവും ഹുബെയ് പ്രവിശ്യയില്‍ നിന്നാണ്. വ്യാഴാഴ്ച 3,143 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 31,161 ആയി. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച്‌ മരിച്ചത് രണ്ടുപേരാണ്. ഹോങ് കോങ്, ഫിലിപ്പീന്‍സ് സ്വദേശികളാണ് മരിച്ചത്. ഇതുവരെ 25 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലില്‍ 41 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 3700 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്.

Related News