Loading ...

Home Kerala

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അതിവേഗം വയസാകുന്നതായി റിപ്പോര്‍ട്ട്.

തിരുവനന്തപുരം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം അതിവേഗം വയസാകുന്നതായി റിപ്പോര്‍ട്ട്. ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍വെച്ച ജനസംഖ്യാപരമായ രൂപാന്തരം (Demographic Transition) പരിഗണിച്ചുള്ള 2019-ലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1961 കാലഘട്ടത്തില്‍ കേരളത്തിലെ അറുപതു വയസ്സിനു മേല്‍ പ്രായമുണ്ടായിരുന്നവര്‍ 5.1 ശതമാനായിരുന്നു എന്നാണ് കണക്ക്. ഇത് ദേശീയ ശരാശരിയായ 5.6 ശതമാനത്തിനു തൊട്ടുതാഴെയായിരുന്നു. 1980 മുതല്‍ 2001 വരെയുള്ള വര്‍ഷങ്ങളില്‍ അറുപതു വയസിനു മേല്‍ പ്രായമുള്ളവരുടെ കേരളത്തിലെ ശതമാനം ദേശീയ ശരാശരിക്ക് താഴെയായിരുന്നു. 2001ലെത്തിയപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ശതമാനം 10.5 ആയി ഉയര്‍ന്നപ്പോള്‍ ദേശീയ ശരാശരി 7.5 ശതമാനവുമായി. 2011-ല്‍ അറുപതു വയസിനു മേല്‍ പ്രായമുള്ളവരുടെ ദേശീയ ശരാശരി 8.6 ശതമാനമായിരുന്നുവെങ്കില്‍ കേരളത്തിലത് 12.6ശതമാനമായി ഉയര്‍ന്നു. 2015ലേക്ക് വരുമ്ബോള്‍ അന്നത്തെ എസ്.ആര്‍.എസ്. സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട് പ്രകാരമുള്ള കണക്കനുസരിച്ച്‌ കേരളത്തില്‍ അറുപതുവയസ്സിനു മേല്‍ പ്രായമുള്ളവര്‍ 13.1 ശതമാനമായിരുന്നുവെങ്കില്‍ 8.3ശതമാനമാണ് ദേശീയ ശരാശരി. 2018നെ അടിസ്ഥാനമാക്കി കേരളത്തില്‍ അറുപതു വയസിനും അതിനു മുകളിലും പ്രായമുള്ള 48 ലക്ഷം ആളുകളുണ്ട്. ഇവരില്‍ 15% പേര്‍ 80 വയസ്സ് കഴിഞ്ഞവരാണ്. കേരളത്തില്‍ അറുപതു വയസ്സു കഴിഞ്ഞവരുടെ എണ്ണത്തില്‍ കൂടുതല്‍ സ്ത്രീകളാണെന്നും . ഇവരില്‍ കൂടുതലും വിധവകകളാണെന്നും എക്കണോമിക് റിവ്യൂ പറയുന്നു.

Related News