Loading ...

Home sports

ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വീണ്ടും തോല്‍വി

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇംഗ്ലണ്ടാണ് ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയത്. ഇതോടെ നാളെ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഇന്ത്യയുടെ മത്സരം വളരെ നിര്‍ണ്ണായകമായി. നാളത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ സാധിക്കു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 123 മാത്രമാണ് എടുക്കാനായത്. 40 പന്തില്‍ 45 റണ്‍സ് എടുത്ത സ്‌മൃതി മന്ദനക്ക് മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങാനായത്. ജെമിമ റോഡ്രിഗസ് 20 പന്തില്‍ 23 റണ്‍സും എടുത്തു. ഇംഗ്ലണ്ടിന് വേണ്ടി അന്യ ശ്രുബ്സോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് കുറഞ്ഞ റണ്‍സ് ലക്‌ഷ്യം വെച്ച്‌ ഇറങ്ങിയ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യക്ക് ആയെങ്കിലും 38 പന്തില്‍ 50 റണ്‍സ് എടുത്ത നഡാലി സിവര്‍ മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയകറ്റുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഫ്രാന്‍ വില്‍സണ്‍ 20 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related News