Loading ...

Home Education

വിദേശ ജോലിക്കായി നഴ്സുമാര്‍ക്ക് ക്രാഷ് കോഴ്സ്

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് താങ്ങാകുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം . പതിനായിരം നേഴ്സുമാര്‍ക്ക് വിദേശ ജോലി നേടാനായി ക്രാഷ് കോഴ്സ് നടത്തുമെന്ന് മന്ത്രി പറഞ്ഞു . ഇതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് . മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി . ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കും . കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്ന് ഉത്പാദനത്തിലേക്ക് കടക്കുകയാണ്. കാന്‍സറിനുള്ള മരുന്നിന്‍റെ വില കുറയ്ക്കാനാകും . കാരുണ്യ ആനുകൂല്യങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു .

Related News