Loading ...

Home sports

അത്ലെറ്റിക്സില്‍ വിസ്മയമായി കണ്ണൂര്‍ സ്വദേശി വി.കെ വിസ്മയ

47 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു പെണ്‍കുട്ടി ഇന്ത്യന്‍ അത്‍‌ലറ്റിക് ട്രാക്കില്‍ അത്ഭുതമായത് അടുത്ത കാലത്താണ്. കണ്ണു ചിമ്മുന്നനത്ര വേഗത്തിലാണ് വി.കെ.വിസ്മയ എന്ന കണ്ണൂരുകാരി ഇന്ത്യന്‍ അത്‍ലറ്റിക്സിലെ വിസ്മയമായി മാറിയത്.18 മാസങ്ങള്‍ക്കുള്ളില്‍ 4 സ്വര്‍ണമടക്കം 13 രാജ്യാന്തര മെ‍ഡലുകളാണ് ഈ 22 വയസ്സുകാരി നേടിയെടുത്തത്. 2018ലെ ജക്കാര്‍‌ത്ത ഏഷ്യന്‍ ഗെയിംസ് റിലേയില്‍ വിജയത്തിന്റെ അവസാന ലാപ് വിസ്മയ അസാമാന്യ വേഗതയില്‍ ഓടിത്തീര്‍ത്തു. ജൂലൈയില്‍ ജപ്പാനില്‍ നടക്കുന്ന ഒളിംപിക്സിലും രാജ്യത്തിന്റെ പ്രതീക്ഷയുടെ ബാറ്റണ്‍ വിസ്മയയുടെ കയ്യില്‍ സുരക്ഷിതമാണ്. ഒരു മലയാളി അത്‍ലീറ്റിന്റെ സ്വാഭാവിക കായിക വളര്‍ച്ചയുടെ റൂട്ട് മാപ്പുകളെല്ലാം തെറ്റിച്ചായിരുന്നു വിസ്മയയുടെ വരവ്. പ്ലസ്‍ടുവിന് പഠിക്കുമ്ബോഴാണ് വിസ്മയ ആദ്യമായി സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മത്സരിക്കുന്നത്. കോളജ് കാലത്താണ് ആദ്യ ദേശീയ മെഡല്‍നേട്ടം.

Related News