Loading ...

Home Kerala

നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് എത്താം,​ കേരളത്തിലെ ഏറ്റവും ചിലവേറിയ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

സില്‍വര്‍ലൈന്‍ പദ്ധതി യഥാര്‍ത്ഥ്യമാകുന്നു ആകാശസര്‍വ്വേ പൂര്‍ത്തിയായി. അലൈന്‍മെന്‍റ് നിര്‍ണയം തുടരുന്നു കേരളത്തിലെ ഏറ്റവുംചിലവേറിയ പ്രൊജക്ടായിരിക്കും ഇത്. ഇതൊരു റെയില്‍ പാത മാത്രമല്ല. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ്. പല അന്താരാഷ്ട്ര ഏജന്‍സികളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2020-ല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം 2025-ല്‍ 67740 ദിവസയാത്രക്കാരും 2051-1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവും പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവയ്ക്കും ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം പ്രതീക്ഷിക്കുന്നു ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും കേരളത്തിലെ ഗതാഗതത്തിന്‍റെ 97 ശതമാനവും റോഡ് വഴിയാണ് ജലപാത-റെയില്‍വേ വികസനത്തിലൂടെ ഇതിനു മാറ്റം വരുത്തു.

Related News