Loading ...

Home Kerala

പ്രവാസി ക്ഷേമത്തിന് 90 കോടി; മടങ്ങി വരുന്ന മലയാളികള്‍ക്ക് സ്വാഗതം പദ്ധതി

തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസി മലയാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്‍കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചു. പ്രവാസി സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ രണ്ട് കോടി. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് കെയര്‍ ഇവാക്കേഷനും വേണ്ടി ഒന്നരകോടി. ഇന്‍റര്‍നെറ്റ് റേഡിയോ, മലയാളം പഠന മിഷന്‍ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രന്ഥശാലകള്‍, ഇന്‍റര്‍നെറ്റ് റേഡിയോ, മലയാളം പഠിക്കാന്‍ ഓൺലൈന്‍ കോഴ്സ് എന്നിവക്ക് മൂന്നു കോടി. ലോക കേരളാ സഭക്കും ലോക സാംസ്കാരിക മേളക്കും കൂടി 12 കോടി. പ്രവാസികളുടെ സമ്പാദ്യ  സമാഹരണവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്‍റും 2020-21 വര്‍ഷത്തില്‍ പ്രവര്‍ത്തന പഥത്തില്‍ എത്തും. പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ പ്രവാസി നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്‍റ് സര്‍ക്കാര്‍ സബ്സിഡിയോടെ ഉറപ്പാക്കും. പ്രവാസി ചിട്ടിയുടെ ആനുകൂല്യങ്ങള്‍ക്ക് ഒപ്പം പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സിന്‍റെയും പെന്‍ഷന്‍റെയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. വിദേശ മലയാളികള്‍ക്ക് കേരളത്തിലെ പ്രൊജക്ടുകള്‍ സ്പോണ്‍സര്‍ ചെയ്യാം. കേരളത്തിലെ ചാരിറ്റികള്‍ക്ക് പ്രോത്സാഹന തുക പ്രവാസി സംഘടനകള്‍ക്ക് ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.


Related News