Loading ...

Home Gulf

ഇക്മ പത്താമത് വാര്‍ഷികം ഫെബ്രുവരി ഏഴിന്

ദമാം: സൗദി  കിഴക്കന്‍ പ്രവിശ്യയിലെ മലയാളി കൂട്ടായ്മയായ ഇക്മ (ഇസാം കബ്ബാനി മലയാളി അസോസിയേഷന്‍ ) ‘പത്താമുദയം’ വാര്‍ഷിക ആഘോഷം വിവിധ കലാ, കായിക പരിപാടികളോടെ ദമാം ഫൈസലിയ അല്‍ ബുഷ്റ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സൗദിയിലെ വിവിധ മേഖലകളില്‍ സുത്യർഹമായ സേവനങ്ങള്‍ നിര്‍വഹിച്ച വ്യക്തിത്വങ്ങളെ ആദരിക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇക്മ അംഗങ്ങള്‍ക്ക് പുറമെ കേരളത്തിലെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരിലുംകൂടി എത്തിക്കുക എന്ന കര്‍മ പദ്ധതിക്കു തുടക്കം കുറിച്ചുകൊണ്ട് പത്താമുദയത്തില്‍ ആറ് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും.നാട്ടില്‍ സ്ഥിരതാമസമാക്കിയ ഇക്മ അംഗങ്ങളുമായി ചേര്‍ന്ന് കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ചെറുകിട പ്രോജക്ടുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും ഇക്മയുടെ വെബ്‌സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് വര്‍ക്കി സാമുവേല്‍, ജനറല്‍ സെക്രട്ടറി ലെജീഷ് നായര്‍, ഹോണറബിള്‍ à´…à´‚à´—à´‚ സാവിയോ പീറ്റര്‍, അഡ്‌വൈസറി ബോര്‍ഡ് à´…à´‚à´—à´‚ റോയ് ആന്റണി, പ്രോഗ്രാം കണ്‍വീനര്‍ തസീബ് ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Related News