Loading ...

Home Education

സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനം പാടില്ല; ലംഘിച്ചാല്‍ അധ്യാപകര്‍ക്ക് പിടിവീഴും

കൊല്ലം: സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടികളെ വിമര്‍ശിച്ച്‌ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തരുതെന്ന് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നിര്‍ദേശം. ഇത് ലംഘിച്ചാല്‍ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60എ പ്രകാരം സംസാരത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സര്‍ക്കാര്‍ നയത്തെയോ നടപടികളെയോ വിമര്‍ശിക്കരുതെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതു പാലിക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് താക്കീത് നല്‍കിയത്. പലരും അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കുലറിലും പറയുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമാണ് കത്ത് നല്‍കിയിരിക്കുന്നത്.

Related News