Loading ...

Home International

വീണ്ടും മഞ്ഞുവീഴ്ച : 23 രക്ഷാ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

വാന്‍ : രക്ഷാ പ്രവര്‍ത്തനത്തിടെ വീണ്ടുമുണ്ടായ മഞ്ഞുവീഴ്ചയില്‍ 23 രക്ഷാ പ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം. തുര്‍ക്കിയില്‍ വാന്‍ പ്രവിശ്യയിലെ ബഹ്‌സറേയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉണ്ടായ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും അപകടമുണ്ടായത്. ഇതോടെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 28 ആയി. 23 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ പുറത്തെടുത്തത്. മഞ്ഞിനടിയില്‍ നിരവധി രക്ഷാ പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നതായും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ മഞ്ഞുവീഴ്ചയില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, ഏഴ് പേര്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് മുന്നൂറോളം രക്ഷാ പ്രവര്‍ത്തകരാണ് സ്ഥലത്ത് എത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related News