Loading ...

Home Education

കെഎഎസ് പരീക്ഷ വകുപ്പ്തല ബോധവല്‍ക്കരണം

ഫെബ്രുവരി 22 ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടക്കുന്ന കെഎഎസ് ഓഫീസര്‍ തസ്തികയുടെ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന 133 പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരേയും കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഡിഇഒ, എഇഒ എന്നിവരെയും ഉള്‍കൊളളിച്ചുകൊണ്ട് ഫെബ്രുവരി മൂന്നിന് കെഎഎസ് പരീക്ഷാനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ സിഎംഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അവബോധന ക്ലാസ്സ് നടന്നു. കേരള പിഎസ്‌സി അംഗം ടി ആര്‍ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജ്ജ്, തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഗീത, തൃശൂര്‍ ജില്ലാ പിഎസ്‌സി ഓഫീസര്‍ ജോസ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. അണ്ടര്‍ സെക്രട്ടറി മനോജ് സി വി അവബോധന ക്ലാസ്സിന് നേതൃത്വം നല്‍കി. അണ്ടര്‍ സെക്രട്ടറി സി വി രാധാകൃഷ്ണന്‍ സ്വാഗതവും സെക്ഷന്‍ ഓഫീസര്‍ ജോഷിത കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related News