Loading ...

Home Business

റിസര്‍വ് ബാങ്കിന്റെ ധനനയ നിര്‍ണയ സമിതി യോഗത്തിന് തുടക്കമായി; ധനനയ പ്രഖ്യാപനം നാളെ, പലിശ നിരക്ക് കുറച്ചേക്കില്ല

മുംബൈ: കേന്ദ്ര ബജറ്റിനു പിന്നാലെ റിസര്‍വ് ബാങ്കിന്റെ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ ഈ
സാമ്പത്തിക വര്‍ഷത്തിലെ അവസാന യോഗത്തിന് തുടക്കമായി. ഈ മാസം ആറിനാണ് ധനനയ പ്രഖ്യാപനം. ഡിസംബറില്‍ നാണയപ്പെരുപ്പം അഞ്ചരവര്‍ഷത്തെ ഉയര്‍ന്ന 7.35 ശതമാനത്തിലെത്തിയതിനാല്‍, ഇക്കുറിയും പലിശ കുറയ്ക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
മാത്രമല്ല, നാണയപ്പെരുപ്പം 4 ശതമാനത്തിന് താഴെയാണെങ്കില്‍ മാത്രമേ പലിശ കുറയ്ക്കാന്‍ ധനസമിതി തയാറാകൂ. എല്ലാ യോഗത്തിലും പലിശ കുറയ്ക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബജറ്റില്‍ കുറഞ്ഞ ആദായ നികുതി സ്ളാബ് കുറയ്ക്കുമെന്നുള്ള പ്രഖ്യാപനം വിപണിയിലേക്ക് പണമൊഴുക്ക് കൂട്ടുമെന്ന പ്രതീക്ഷയിലാണ്. ഇത് നാണയപ്പെരുപ്പം ഉയരാനിടയാക്കും. അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. ഡിസംബറിലെ ധനനയ നിര്‍ണയ സമിതി യോഗത്തില്‍ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചത് കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 2019-20ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്നുള്ള പ്രഖ്യാപനം ഫെബ്രുവരിയിലെ ധനയോഗത്തില്‍ 5 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കുകയാണ് ഉണ്ടായത്. നിലവില്‍ റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനവുമാണ്. സി.ആര്‍.ആര്‍ : 4.00 %, എം.എസ്.എഫ് :5.40%, എസ്.എല്‍.ആര്‍ : 18.50%. നിരക്കിലാണ്.

Related News