Loading ...

Home National

ഭൂട്ടാന്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക്​ ഫീസ്​ ഏര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ വിസയും പാസ്​പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാന്‍ സന്ദര്‍ശനത്തിന്​ ഫീസ്​ ഏര്‍​പ്പെടുത്തുന്നു. ജൂലൈ മുതല്‍ ഒരു ദിവസം ഭൂട്ടാനില്‍ തങ്ങുന്നതിന്​ 1,200 രൂപയാണ്​ നിശ്ചയിച്ചിരിക്കുന്നത്​. സുസ്​ഥിര വികസന ഫീസ്​ (എസ്​.à´¡à´¿.എഫ്​) എന്ന പേരില്‍ അറിയിപ്പെടുന്ന ഫീസ്​ ഇന്ത്യ, മാലദ്വീപ്​, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ്​ ബാധകമാവുക. വിനോദ സഞ്ചാരികളുടെ തിരക്ക്​ നിയന്ത്രിക്കല്‍ ലക്ഷ്യമിട്ടാണ്​ നീക്കം. 'ടൂറിസം ലെവി ആന്‍റ്​ എക്​സംപ്​ഷന്‍ ബില്‍ ഓഫ്​ ഭൂട്ടാന്‍ 2020' എന്ന പേരില്‍ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച്‌​ നിയമമായി. à´ˆ രാജ്യങ്ങളില്‍നിന്നുള്ള അഞ്ച്​ വയസിന്​ താ​െഴയുള്ള കുട്ടികള്‍ക്ക്​ ഫീസില്ല. ആറിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ പകുതി തുക നല്‍കണം. ഭൂട്ടാനില്‍ വികസനത്തില്‍ മുന്‍പന്തിയിലുള്ള പടിഞ്ഞാറന്‍ ഭാഗങ്ങളാണ്​ ഇന്ത്യക്കാര്‍ ​പ്രധാനമായും സന്ദര്‍ശിക്കുന്നത്​. കിഴക്കന്‍ ഭാഗങ്ങളില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതി​​െന്‍റ ഭാഗമായി 11 ജില്ലകളില്‍ ഫീസ്​  ഒഴിവാക്കിയിട്ടുണ്ട്​.

Related News