Loading ...

Home USA

സണ്ണിസ്റ്റീഫന്‍ നയിക്കുന്ന ഇടവക കണ്‍വെന്‍ഷന്‍ ഡാളസില്‍

ഡാളസ്: ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, ന്യൂജെഴ്സി,ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന സമാധാനസന്ദേശ ശുശ്രൂഷകള്‍ക്ക് ശേഷം ലോകപ്രശസ്ത കുടുംബപ്രേഷിതനും,  വചനപ്രഘോഷകനും, ഫാമിലി കൌണ്‍സിലറും, സംഗീതജ്ഞനും,  വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ  ശ്രീ സണ്ണി സ്റ്റീഫന്‍ ഡാളസിലെ സെഹിയോന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ 2016 ജൂലൈ 8, 9, 10 തീയതികളില്‍ നടക്കുന്ന ഇടവക കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നു.

  മനസ്സിന്‍റെ ആഴങ്ങളില്‍ തൊട്ട്, സണ്ണി സ്റ്റീഫന്‍ നല്‍കുന്ന തിരുവചനപ്രബോധനങ്ങളും 36 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളിലൂടെ നല്‍കുന്ന പ്രായോഗിക ജീവിത പാഠങ്ങളും ആത്മാവില്‍ നിറഞ്ഞുതുളുമ്പുന്ന പ്രാത്ഥനാശുശ്രൂഷകളും ജീവിതത്തിനു പുതിയൊരു പ്രകാശവും പ്രത്യാശയും  നല്‍കുന്നതാണെന്നും ഈ ഇടവക കണ്‍വെന്‍ഷനിലേക്ക് എല്ലാ ഇടവകാംഗങ്ങളെയും കൂടാതെ എല്ലാ വിശ്വാസ സമൂഹത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.ഫാ.അലക്സ് ചാക്കോ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ. അലക്സ് ചാക്കോ:  972 423 4801 / 469 274 268
പാഴ്സനേജ്: 972 423 48863
W.P.M : 516 787 9801
email: worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News