Loading ...

Home youth

ഇന്ത്യന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് അഭിമുഖം മാത്രമേ ഉണ്ടാവൂ. അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്) തസ്തികയില്‍ 85 ഒഴിവാണുളളത്. മാനേജര്‍ (ക്രെഡിറ്റ്)-15, മാനേജര്‍ (സെക്യൂരിറ്റി)- 15, മാനേജര്‍ (ഫോറെക്സ്)-10, മാനേജര്‍ ലീഗല്‍-2, മാനേജര്‍ (ഡീലര്‍)- 5, മാനേജര്‍ (റിസ്ക് മാനേജ്മെന്റ്)- 5, സീനിയര്‍ മാനേജര്‍ (റിസ്ക് മാനേജ്മെന്റ്)-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷ ഫീസ് 600 രൂപ. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപയാണ്. www.indianbank.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 10 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

Related News