Loading ...

Home Education

ജോലി കിട്ടാത്തവരുടെ വിദ്യാഭ്യാസ വായ്‌പകള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി :തൊഴില്‍ രഹിതരായ യുവാക്കളുടെ വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളാന്‍ ഉദ്ദേശ്യമില്ലെന്ന്‌ ധനമന്ത്രാലയം. രാജ്യസഭയില്‍ കെ സോമപ്രസാദിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസ വായ്‌പ തിരിച്ചടയ്‌ക്കാന്‍ ബാങ്കുകള്‍ ചെലുത്തുന്ന സമ്മര്‍ദത്തെ തുടര്‍ന്ന്‌ ആരെങ്കിലും ആത്മഹത്യ ചെയ്‌തതായി വിവരമില്ലെന്നും മന്ത്രാലയം മറുപടിയില്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്‌പകള്‍ തിരിച്ചുപിടിക്കുന്നതില്‍ നിര്‍ബന്ധപൂര്‍വമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന്‌ ബാങ്കുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

Related News