Loading ...

Home sports

അണ്ടര്‍ 19: പാകിസ്ഥാനെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. പാകിസ്ഥാനെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിലുടനീളം ഇന്ത്യയുടെ ആധിപത്യം ആണ് കാണാന്‍ കഴിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 173 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 35.2 ഓവറില്‍ അനായാസം വിജയം സ്വന്തമാക്കി. യശ്വസി ജയ്‌സ്വാളിന്‍റെ തകര്‍പ്പന്‍ സെഞ്ചുറി ഇന്ത്യക്ക് വേഗം വിജയം സമ്മാനിച്ചു.ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. പിന്നീട് ഹൈദര്‍ അലിയും(56), റൊഹൈല്‍ നസീറും(62) ചേര്‍ന്ന് മികച്ച ബാറ്റിങ്ങ് നടത്തി. എന്നാല്‍ ഹൈദര്‍ അലി പുറത്തായതിന് ശേഷം പാകിസ്ഥാന്‍ താരങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കണ്ടത്. ശുശാന്തിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ പാകിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു. സുശാന്ത് മൂന്ന് വിക്കറ്റ് നേടി. 173 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി യശ്വസി ജയ്‌സ്വാള്‍(105), ദിവ്യാംശ് സക്സേന (59) എന്നിവര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും അടിവാങ്ങിച്ചു കൂട്ടി.

Related News