Loading ...

Home sports

ഐഎസ്‌എല്‍: എഫ് സി ഗോവ - ഹൈദരബാദ് പോരാട്ടം ഇന്ന്

ഐഎസ്‌എല്‍ ആറാം സീസണില്‍ ഗോവ ഇന്ന് ഹൈദരാബാദിനെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. ഈ സീസണായില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് ഗോവ. നിലവില്‍ ഗോവയ്‌ക്കും എടികെയ്‌ക്കും 30 പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ ഗോള്‍ശരാശരിയില്‍ എടികെ ആണ് ഒന്നാം സ്ഥാനത്തുള്ളത്. അതിനാല്‍ ഇന്നത്തെ മത്സരം ഇന്ന് ജയിച്ച്‌ പോയിന്റ് നിലയില്‍ ഒന്നാമതെത്താന്‍ ആകും ഗോവ ശ്രമിക്കുക. മറുവശത്ത് ഈ സീസണില്‍ വളരെ മോശം പ്രകടനം നടത്തി ലീഗില്‍ ഏറ്റവും താഴെ ഉള്ള ടീമാണ് ഹൈദരാബാദ്. 15 കളിയില്‍ ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. പരിശീലകന്‍ ലൊബേര ക്ലബ് വിട്ടതിനു ശേഷമുള്ള ഗോവയുടെ ആദ്യ മല്‍സരം കൂടിയാണിത്.

Related News