Loading ...

Home Business

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷത്തിലേക്കുയര്‍ത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നതായി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) അറിയിച്ചു.ആര്‍.ബി.ഐ. അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി.) ആണ് പരിരക്ഷ നല്‍കുന്നത്. ശനിയാഴ്ച ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇതിന് അനുമതി നല്‍കിയതായി ചൊവ്വാഴ്ച ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. പരിരക്ഷ ഉയര്‍ത്തുന്നതോടെ നൂറുരൂപയ്ക്ക് പത്തുപൈസ എന്നതിനു പകരം 12 പൈസ നിരക്കില്‍ ബാങ്കുകള്‍ പ്രീമിയം അടയ്ക്കണം.

Related News