Loading ...

Home sports

ഇംഗ്ലണ്ട് VS ദക്ഷിണാഫ്രിക്ക: ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് കേപ് ടൗണില്‍ നടക്കും. ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം 4:30 നാണ് മത്സരം തുടങ്ങുക. മൂന്ന് ഏകദിനങ്ങള്‍ ആണ് പരമ്ബരയില്‍ ഉള്ളത്. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്ബര 4-1ന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ നായകന്‍. മത്സരം സോണി ടെന്‍ 3, സോണി ടെന്‍ 3 എച്ച്‌ഡി എന്നിവയില്‍ തത്സമയയം കാണാം. ഓപ്പണര്‍ ജാനെമാന്‍ മലന്‍, മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ടെംബ ബാവുമ, കെയ്‌ല്‍ വെറെയിന്‍ എന്നിവരെ ബാറ്റിംഗ് യൂണിറ്റില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലൂഥോ സിപാംല, ഹെന്‍ഡ്രിക്സ് എന്നിവരെ ബൗളിങ് നിരയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related News