Loading ...

Home health

രക്തപരിശോധനയിലൂടെ അര്‍ബുദ നിര്‍ണ്ണയം

കാന്‍സര്‍ നിരക്ക് കൂടുന്നത് ഇന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയല്ലാതായി. ആയുര്‍ദൈര്‍ഘ്യവര്‍ദ്ധനവ്, ജീവിതശൈലീമാറ്റങ്ങള്‍, പുകയിലയുടെ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്. കാന്‍സറിന്റെ മൂലകാരണം ഡിഎന്‍എ അഥവാ ജനിതകഘടനയില്‍ ഉണ്ടാകുന്ന മാറ്റമാണ് എന്ന് ശാസ്ത്രം മനസ്സിലാക്കിയിട്ട് അരനൂറ്റാണ്ടിലേറെയായി. കീമോതെറാപ്പി, റേഡിയേഷന്‍ എന്നീ ചികിത്സാരീതികളാല്‍ ഇത്തരം ഡിഎന്‍എ വ്യതിയാനങ്ങളെ ചികിത്സിക്കാന്‍ സാധിക്കും. എങ്കിലും വലിയൊരു ശതമാനം രോഗികളിലും കാന്‍സര്‍ തിരിച്ചുവരുന്നതായി കാണാം. പ്രത്യേക കാരണമില്ലാതെ കാന്‍സര്‍ ബാധിക്കുന്ന രോഗികളും കുടുംബങ്ങളും സമൂഹത്തിലുണ്ട്. പ്രത്യക്ഷമായി ചെറിയ മുഴകള്‍ മാത്രമുള്ള പല രോഗികളിലും മറ്റ് അവയവങ്ങളിലും കാന്‍സര്‍ പടരുന്നതായും കാണുന്നു.
            ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള കാന്‍സര്‍ മുഴയില്‍ ഏകദേശം നൂറു കോടി കോശങ്ങളുണ്ടാവും. ഇവയ്‌ക്കെല്ലാം ക്രമാതീതമായി വളര്‍ന്ന്, മറ്റ് അവയവങ്ങളിലേയ്ക്ക് പടര്‍ന്ന്, ശരീരമാകെ വ്യാപിക്കാനുള്ള കഴിവുണ്ട്. എത്രമാത്രം ഡിഎന്‍എ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നതിന് അനുസരിച്ച്‌ à´šà´¿à´² ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നു മാത്രം. ചുരുങ്ങിയ കാലയളവില്‍-ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ- ഇത് മാരകവുമാകാം. സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ ഡിഎന്‍എ അഥവാ രക്തത്തിലുള്ള കാന്‍സര്‍ ഡിഎന്‍എയെ കൃത്യമായി നിര്‍വചിക്കാനായാല്‍, നൂറു കോടി കാന്‍സര്‍ കോശങ്ങളുള്ള മുഴയാകുന്നതിനു മുമ്ബുതന്നെ രോഗനിര്‍ണ്ണയം നടത്താനാവും. ഇതിനുപയോഗിക്കാവുന്നതാണ് ലിക്വിഡ് ബയോപ്‌സി. സാധാരണ ബയോപ്‌സി എന്നാല്‍ മുഴകള്‍ സൂചി കൊണ്ടോ പൂര്‍ണ്ണമായി നീക്കം ചെയ്തതിനു ശേഷമോ പരിശോധനയ്ക്ക് വിധേയമാക്കുന്ന രീതിയാണ്. ഇത് വേദനാജനകവും ചിലപ്പോള്‍ അപ്രാപ്യമായ ശരീരഭാഗങ്ങളില്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടുമാണ്. ലിക്വിഡ് ബയോപ്‌സി രക്തം, മൂത്രം, ഉമിനീര്‍ എന്നിങ്ങനെയുള്ള ശരീരസ്രവങ്ങളിലുള്ള കാന്‍സര്‍ ഡിഎന്‍എ കണ്ടെത്തുന്ന രീതിയാണ്. 2016 ല്‍ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ശ്വാസകോശാര്‍ബുദത്തില്‍ ഉണ്ടാകുന്ന ഇജിഎഫ്‌ആര്‍ മ്യൂട്ടേഷന്‍ കണ്ടെത്തുന്നതിനായി ലിക്വിഡ് ബയോപ്‌സി അംഗീകരിച്ചു. ശ്വാസകോശാര്‍ബുദത്തില്‍ പലപ്പോഴും സാധാരണ ബയോപ്‌സി ചെയ്യുന്നതിന് പരിമിതികളുണ്ട്. രക്തത്തില്‍ ഇജിഎഫ്‌ആര്‍ മ്യൂട്ടേഷന്‍ കണ്ടെത്തുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ ജനിതക വ്യതിയാനത്തെ തടുക്കുന്ന മരുന്നുകള്‍ നല്‍കാനാവും. വ്യക്തതയ്ക്കായി സാദ്ധ്യമായ രോഗികള്‍ക്കെല്ലാം സാധാരണ ബയോപ്‌സി കൂടി ചെയ്യുന്നതിലും തെറ്റില്ല. പ്രായമായവര്‍, പുകവലിക്കാത്തവര്‍, സ്ത്രീകള്‍ എന്നിവരിലുണ്ടാകുന്ന ശ്വാസകോശാര്‍ബുദങ്ങളിലാണ് ഇത്തരം ഇജിഎഫ്‌ആര്‍ മ്യൂട്ടേഷന്‍ കൂടുതലായി കാണുന്നത്. എല്ലാ സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ ഡിഎന്‍എ വ്യതിയാനങ്ങളും കാന്‍സറായി മാറുന്നില്ല എന്നതാണ് à´ˆ പരിശോധനയുടെ വലിയ പരിമിതി. പലപ്പോഴും 'വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്ന'തുമായി ലിക്വിഡ് ബയോപ്‌സിയെ താരതമ്യം ചെയ്യാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശക്തി കൊണ്ടുമാത്രം ഉ•ൂലനം ചെയ്യപ്പെടുന്ന അര്‍ബുദങ്ങളുണ്ട്. രക്തത്തില്‍ കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ കണ്ടെത്തുന്നതുപോലെ എളുപ്പമല്ല, രോഗഹേതുവായ സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ ഡിഎന്‍എ നിര്‍ണ്ണയം നടത്തുന്നത് എന്നുചുരുക്കം. വിവിധതരം കാന്‍സറുകളില്‍ നടത്തിയ പഠനങ്ങളില്‍ ആയിരക്കണക്കിന് സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ ഡിഎന്‍എകള്‍ കാന്‍സറിനു കാരണമാകാം എന്നതാണ് കാരണം. സാധാരണ ഡിഎന്‍എയുമായി ഇവയെ വേര്‍തിരിക്കുവാന്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമായ എന്‍ജിഎസ് (നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിംഗ്) സാങ്കേതിക വിദ്യകള്‍ ആവശ്യവുമാണ്. ചികിത്സ തുടരുന്നതിനിടയില്‍ മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതാണ് കാന്‍സര്‍ ചികിത്സയിലെ ഒരു വലിയ വെല്ലുവിളി. നൂതനമായ ജനിതക വ്യതിയാനം (ഡിഎന്‍എ മ്യൂട്ടേഷന്‍ ) മൂലമാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നത്. വീണ്ടും ബയോപ്‌സി ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം à´ˆ സന്ദര്‍ഭങ്ങളിലും ലിക്വിഡ് ബയോപ്‌സി കൃത്യമായ മരുന്ന് നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്നു. രക്തപരിശോധനയിലൂടെ സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ ഡിഎന്‍എ കൃത്യമായി മനസ്സിലാക്കിയാല്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്ന ടാര്‍ഗെറ്റഡ് തെറാപ്പി മരുന്നുകള്‍ നല്‍കി കാന്‍സറിനെ വീണ്ടും നിയന്ത്രണവിധേയമാക്കാം. കാന്‍സര്‍ മുഴകളില്‍ പ്രകടമാകുന്ന മ്യൂട്ടേഷനുകള്‍ രക്തത്തില്‍ കണ്ടെത്താനാകണം എന്നു മാത്രം. വളരെ വേഗത്തില്‍ വളരുന്ന കാന്‍സറുകളില്‍ നൂറു കണക്കിന് മ്യൂട്ടേഷനുകള്‍ കണ്ടേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയെ ല്ലാം നിയന്ത്രിക്കുക എന്നത് അസാദ്ധ്യവുമാണ്. ഇതിനെക്കുറിച്ചുള്ള പഠനങ്ങളാണ് ഇമ്മ്യൂണോ തെറാപ്പി എന്ന മേഖലയില്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് കാരണമായത്. കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനുള്ള കെല്‍പ്പ് എല്ലാവരുടെയും ശരീരത്തിലെ പ്രതിരോധശക്തിക്കുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവയെ നശിപ്പിക്കുന്നതുപോലെ ലിംഫോയിഡ് എന്ന കോശങ്ങള്‍ ജനിതകമാറ്റം സംഭവിച്ച കോശങ്ങളെയും നശിപ്പിക്കുന്നു. à´šà´¿à´² പ്രത്യേക സാഹചര്യങ്ങളില്‍ à´ˆ പ്രതിരോധശക്തിയെ പരാജയപ്പെടുത്തുന്നത് കാന്‍സര്‍ കോശങ്ങള്‍ ക്രമാതീതമായി വളരുവാന്‍ ഇടയാക്കുന്നു. ഇമ്മ്യൂണോ തെറാപ്പി വഴി ശരീരത്തിനു നഷ്ടമായ കാന്‍സര്‍ പ്രതിരോധശക്തിപുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്നു. ശ്വാസകോശാര്‍ബുദം, കിഡ്‌നി കാന്‍സര്‍, ഹോഡ്കിന്‍സ് ലിംഫോമ, ചര്‍മ്മ കാന്‍സര്‍ (മെലനോമ) എന്നീ രോഗങ്ങളുടെ ചികിത്സക്കായി ഇന്ന് ഇമ്മ്യൂണോതെറാപ്പി ഉപയോഗിക്കുന്നു. കീമോതെറാപ്പിയെ അപേക്ഷിച്ച്‌ പാര്‍ശ്വഫലങ്ങള്‍ കുറവാണെങ്കിലും ഏറെക്കാലം, ചിലപ്പോള്‍ വര്‍ഷങ്ങളോളം, തുടരണം എന്നത് à´ˆ ചികിത്സാരീതിയുടെ ഒരു പ്രത്യേകതയാണ്. ലിക്വിഡ് ബയോപ്‌സി പ്രാരംഭദശയില്‍ കാന്‍സര്‍ കണ്ടെത്തി കൃത്യമായ മരുന്നുകള്‍ നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്നു. ഇമ്മ്യൂണോതെറാപ്പി, സാധാരണ ചികിത്സകളോട് പ്രതികരിക്കാത്ത, ശരീരമാകെ വ്യാപിച്ച കാന്‍സറുകളെയും നിയന്ത്രിച്ച്‌ മുന്നോട്ടുപോകാന്‍ രോഗികളെ സഹായിക്കുന്നു.

Related News