Loading ...

Home International

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്.വൈറസ് പടരുന്നത് തടയുന്നതു സംബന്ധിച്ച്‌ ബെയ്ജിംഗ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പ്രാദേശിക ഉദ്യോഗസ്ഥര്‍ കഠിന ശിക്ഷ നേരിടേണ്ടിവരുമെന്നു പ്രസിഡന്റ് ഷി ചിന്‍പിംഗ് മുന്നറിയിപ്പു നല്‍കിയിരുന്നു.
24 രാജ്യങ്ങളിലേക്കു വൈറസ് രോഗം പടര്‍ന്നിട്ടുണ്ടെന്നു കരുതപ്പെടുന്നു.ഗതാഗതം, ടൂറിസം, ഹോട്ടലുകള്‍, തിയേറ്ററുകള്‍, വിനോദ മേഖല തുടങ്ങി ബിസിനസിന്റെ മിക്ക മേഖലകളും സ്തംഭനത്തിലേക്കു നീങ്ങുകയാണ്. എന്നാല്‍ ചൈനീസ് സമ്പത്ത് വ്യവസ്ഥയ്ക്കുണ്ടായ ആഘാതം താത്കാലികമാണെന്ന് ദേശീയ വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ലിയാന്‍ വെയ്‌ലിംഗ് പറഞ്ഞു.20,400 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു

Related News