Loading ...

Home National

CAA പ്രതിഷേധം: 8 രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ വിദേശ രാജ്യങ്ങളുടെ സമീപനത്തിലും പ്രതികരിക്കുകയാണ്. ഇന്ത്യയിലെ അരക്ഷിതാവസ്ഥ മൂലം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ലോക്‌സഭയെ അറിയിച്ചു. എം പി ആന്റോ ആന്റണിയ്ക്കു മറുപടിയായാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്കായി യാത്രാ നിയന്ത്രണവും മാര്‍ഗനിര്‍ദേശവും ഏര്‍പ്പെടുത്തിയത്. അതേസമയം, പൗരത്വ പ്രതിഷേധങ്ങള്‍ വിനോദസഞ്ചാരമേഖലയില്‍ എത്രമാത്രം ആഘാതമുണ്ടാക്കിയെന്നു വിലയിരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഐക്യരാഷ്ട്രസഭയും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലവും ചേര്‍ന്നു തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2018-ല്‍ 10.56 ദശലക്ഷവും 2019-ല്‍ 10.89 ദശലക്ഷവും വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യയിലെത്തി. എന്നാല്‍, വിനോദ സഞ്ചാരമേഖലയിലെ മൊത്തം വരുമാനത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ കണക്കുകളില്ല.

Related News