Loading ...

Home sports

ലോകകപ്പ് സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

അണ്ടര്‍ 19 ലോകകപ്പിന്റെ സെമിയില്‍ ഇന്ന് നിലവിലെ ജേതാക്കളായ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിടുന്നത്. 2018 അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ നേരിട്ടപ്പോള്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. അന്ന് 203 റണ്‍സിന് ജയിച്ചാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചതും തുടര്‍ന്ന് ഫൈനലില്‍ കിരീടം നേടിയതും. മികച്ച ഫോമിലുള്ള യശസ്‌വി ജയ്‌സ്വാളിലാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. 4 ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് അര്‍ദ്ധ സെഞ്ചുറിയടക്കം 207 റണ്‍സ് താരം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയത്. ക്വാര്‍ട്ടറില്‍ ശക്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. അതെ സമയം ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പാകിസ്ഥാന്‍ തോറ്റിട്ടില്ല. മൂന്ന് മത്സരങ്ങള്‍ ജയിച്ച പാകിസ്ഥാന്റെ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. 9 വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് അഫ്രീദിയും 7 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിര്‍ ഖാനുമാണ് പാകിസ്ഥാന്റെ തുറുപ്പുശീട്ടുകള്‍. അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യ ഇതിന് മുന്‍പ് നാല് തവണ സ്വന്തമാക്കിയിട്ടുണ്ട്. അതെ സമയം പാകിസ്ഥാന്‍ രണ്ട് തവണ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1.30നാണ് മത്സരം. മത്സരത്തിന്റെ ലൈവ് സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും ലഭ്യമാണ്.

Related News