Loading ...

Home Kerala

കൊ​റോ​ണ​യെ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പിച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വ്യാ​പ​ന​ത്തെ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി സര്‍ക്കാര്‍ പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊ​റോ​ണ ബാ​ധ​യെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം (​ആ​ര്‍.​ആ​ര്‍.​ടി.) യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
             രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,239 പേ​ര്‍ എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 2,155 പേ​ര്‍ വീ​ടു​ക​ളി​ലും 84 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 140 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 46 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്- മ​ന്ത്രി അ​റി​യി​ച്ചു.
              കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ മ​ടി കാ​ണ​ഇ​ക്കു​ക​യാ​ണ്. ഇ​ത് അ​ത്യ​ന്തം ആ​പ​ത്താ​ണ്. തീ​രെ അ​നു​സ​രി​ക്കാ​തെ വ​രു​മ്ബോ​ള്‍ ഇ​ത് കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​ക്കേ​ണ്ട​താ​യി വ​രും. ഒ​രു മാ​സ​ത്തെ വീ​ട്ട് നി​രീ​ക്ഷ​ണ​മാ​ണ് പ​റ​യു​ന്ന​ത്. സ്വ​ന്തം ജീ​വ​നും നാ​ടി​ന്‍റെ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണ്- ആ​രോ​ഗ്യ​മ​ന്ത്രി ഓ​ര്‍​മ​പ്പെ​ടു​ത്തി.കൊ​റോ​ണ സം​ബ​ന്ധി​ച്ച വ്യാ​ജ പ്ര​ച​ര​ണ​ത്തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​വ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മ​ല്ലെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ​ത്തി 28 ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്ന​തു​വ​രെ വീ​ടു​ക​ളി​ല്‍​ത്ത​ന്നെ തു​ട​രേ​ണ്ട​തും പൊ​തു ഇ​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
              ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ള്‍ എ​ല്ലാ​വ​രും ശ്ര​ദ്ധ​യോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത മ​ന്ത്രി കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ ആ​രും മ​രി​ച്ച്‌ പോ​കാ​തി​രി​ക്കാ​നു​ള്ള വ​ലി​യ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നു കേരളം à´ˆ പ്രതിരോധത്തിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വലിയ മാതൃകയാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Related News