Loading ...

Home Kerala

ആന്‍റിബയോട്ടിക്‌ ഉപയോഗം കുറയ്‌ക്കുന്ന കേരള മാതൃക വിജയകരം; പദ്ധതി പിന്തുടരാന്‍ 7 സംസ്‌ഥാനങ്ങള്‍

തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച്‌ കൊണ്ടു വരുന്നതിനായി കേരളം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan - KARSAP) വിജയകരമായതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് കേരള മാതൃക നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള കര്‍മ്മ പദ്ധതിയാണ് കേരളം ഒരുക്കിയത്. ഈ സംസ്ഥാനങ്ങളില്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി എറണാകുളത്ത് ദ്വിദിന റീജിയണല്‍ ശില്‍പശാല സംഘടിപ്പിച്ചു.
               2021-ഓടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. à´ˆ ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ കാമ്ബയിന്‍ സംഘടിപ്പിക്കുന്നതാണ്. ആന്റി ബയോട്ടിക്ക് പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാനുള്ള ആദ്യ സംസ്ഥാനമാണ് കേരള. ആപ്പ് അധിഷ്ഠിത ആന്റിബയോട്ടിക് സ്റ്റീവര്‍ഷിപ്പ് മൊഡ്യൂളുകള്‍ സ്ഥാപിച്ചു. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വയലന്‍സ് നെറ്റ് വര്‍ക്കിന്റെ ഭാഗമായി ഓട്ടോമേറ്റഡ് റാപ്പിഡ് ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍ മുഖേന ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം കുറയ്ക്കാന്‍ സാധിച്ചു. à´ˆ കര്‍മ്മ പദ്ധതിയിലൂടെ മൃഗസംരക്ഷണം, അക്വാകള്‍ച്ചര്‍, ഭക്ഷണം, പരിസ്ഥിതി എന്നിവയ്ക്ക് തുല്യ പ്രാധാന്യമുള്ള ആരോഗ്യ സമീപനം നടത്താനായി. ഉപയോഗിക്കാത്ത മരുന്നുകള്‍ നീക്കം ചെയ്യുന്നതിന് പ്രൗഡ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. തിരുവന്തപുരം ജില്ലയില്‍ തുടങ്ങിയ à´ˆ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ à´ˆ ആക്ഷന്‍ നടപ്പാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Related News