Loading ...

Home health

ഇഞ്ചിയുടെ ഔഷധ ഉപയോഗങ്ങള്‍

  • ചുക്കും ജീരകവും കൂടി പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് ചുമക്കും ദഹന സംബന്ധമായ വയറു വേദനക്കും ഫലപ്രദമാണ്.
  • ചുക്കും ഏലക്കയും വെളുത്തുള്ളിയും സമമെടുത്ത് കഷായം വെച്ച്‌ 25 മില്ലി വീതം ദിവസം രണ്ടു നേരം കഴിച്ചാല്‍ കൃമി, ഓക്കാനം, വയറു വേദന, ദഹനക്കുറവ് എന്നിവ ശമിക്കും.
  • അസഹനീയമായ ചെവി വേദന ഉള്ളപ്പോള്‍ ഇഞ്ചിനീര് നല്ലത് പോലെ അരിച്ചു അല്‍പ്പം ചൂടാക്കി രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിച്ചാല്‍ വേദന ശമിക്കും.
  • ഒരു ഗ്രാം ചുക്ക് പൊടി തേനില്‍ കുഴച്ച്‌ ദിവസം മൂന്ന് നേരം വീതം കഴിച്ചാല്‍ ഇക്കിളിനു ശമനം ഉണ്ടാകും.
  • ഇഞ്ചിനീര് വെണ്ണ നെയ്യില്‍ സേവിച്ചാല്‍ ചുമ മാറും.
  • ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കവിള്‍ കൊണ്ടാല്‍ പല്ലുവേദന ശമിക്കും.
  • ഇഞ്ചിയും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറും.
  • തിപ്പലിയും ഇഞ്ചിയും ചേര്‍ത്ത് കാച്ചിയ പാല്‍ കുടിച്ചാല്‍ ഒച്ചയടപ്പ്‌ മാറും.
  • ഇഞ്ചി കഷായത്തില്‍ മലരും ഇന്തുപ്പും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഭക്ഷണത്തിന് രുചിയില്ലായ്മ മാറുകയും വിശപ്പ് ഉണ്ടാകുകയും ചെയ്യും.
  • ഇഞ്ചിനീര്, കല്‍ക്കണ്ടം ചേര്‍ത്ത് കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ്.
  • ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം ചേര്‍ത്ത് കഷായം വെച്ച്‌ കഴിച്ചാല്‍ ചുമ , പനി, ജലദോഷം എന്നിവ ശമിക്കും.
  • തലവേദനക്ക് ചന്ദനവും ചുക്കും ചേര്‍ത്ത് അരച്ച്‌ നെറ്റിയില്‍ പുരട്ടുക.
  • ചുക്കും ആവണക്കിന്‍ വേരും സമം ചേര്‍ത്ത് കഷായം വെച്ച്‌ കുടിച്ചാല്‍ സന്ധിവേദന മാറും.
  • à´…à´° ടീസ്പൂണ്‍ ഇഞ്ചിനീരില്‍ പകുതി വേവിച്ച മുട്ടയും തേനും ചേര്‍ത്ത് ഒരു മാസം സേവിച്ചാല്‍ ലൈംഗിക ദൗര്‍ബല്യങ്ങള്‍ മാറും.
  • ഇഞ്ചി, ഗ്രാമ്ബൂ, ഉപ്പ് ഇവ ചേര്‍ത്ത് ചവച്ചിറക്കുന്നത് നാവിന്റെയും അണ്ണാക്കിന്‍റെയും മാംസപേശികള്‍ക്ക് ബലം നല്‍കും.
  • ഭക്ഷണശേഷം ഒരു കഷണം ഇഞ്ചി ചവച്ചിറക്കുന്നത് ദഹനക്കേട്, വയറ്റിലും കുടലിലും ഉണ്ടാകുന്ന അണുബാധ, വായുദോഷം എന്നിവക്ക് നല്ലതാണ്.

Related News