Loading ...

Home Business

ബജറ്റ് 2020; നിങ്ങളുടെ ഓണ്‍ലൈന്‍ ഓഡറുകള്‍ക്ക് ടിഡിഎസ് നല്‍കേണ്ടിവരും

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് വളരെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ശമ്ബളക്കാരെ ഏറെ ബാധിക്കുന്ന ആദായ നികുതി നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ഇടത്തരക്കാര്‍ക്ക് ആശ്വാസകരമാകുമെന്ന് തോന്നിക്കുന്നുണ്ടെങ്കിലും നിരക്കിലെ കുറവുകള്‍ നിബന്ധനകള്‍ക്ക് വിധേയമാണ്. പുതുക്കിയ നിബന്ധനകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരും. ആദായനികുതി നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ നിങ്ങളുടെ ആമസോണ്‍ ഓര്‍ഡര്‍ അല്ലെങ്കില്‍ ഉബര്‍ സവാരി ഇപ്പോള്‍ കുറച്ചുകൂടി ചെലവേറിയതാകും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194-à´’ യില്‍ പുതിയ വിഭാഗം ഉള്‍പ്പെടുത്താന്‍ 2020-21-ലെ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതായത് à´‡-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്ബോള്‍ à´‡-കൊമേഴ്‌സ് ഓപ്പറേറ്റര്‍ ടിഡിഎസ് നല്‍കണം. ഇത് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. à´‡-കൊമേഴ്‌സ് ഓപ്പറേറ്റര്‍ എല്ലാ പേയ്‌മെന്റുകള്‍ക്കും ക്രെഡിറ്റുകള്‍ക്കും ടിഡിഎസ് നല്‍കണം. പാന്‍/ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ 1 ശതമാനവും പാന്‍/ആധാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ 5 ശതമാനവും ടിഡിഎസ് നല്‍കണം. ഒരു സ്റ്റോറില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങുമ്പോൾ  ടിഡിഎസ് ബാധകമല്ല. എങ്കിലുംഓണ്‍ലൈന്‍ വാങ്ങലുകള്‍ക്ക് 1 ശതമാനം ടിഡിഎസ് ബാധകമാകും. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഒയോ, ഉബര്‍, à´“à´², മെയ്‌ക്ക് മൈട്രിപ്പ്, മിന്ത്ര, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി എല്ലാത്തരം ഡിജിറ്റല്‍ ബിസിനസുകളെയും à´ˆ വ്യവസ്ഥ ബാധകമാണ്.




Related News