Loading ...

Home Europe

ബ്രെക്സിറ്റിന്‍റെ പേരില്‍ ബന്ധം മുറിക്കരുതെന്നു മക്രോണ്‍

പാ​​രീ​​സ്: നി​​യ​​മ​​പ​​ര​​മാ​​യി ബ്രി​​ട്ട​​ന്‍ യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​നു പു​​റ​​ത്താ​​യെ​​ങ്കി​​ലും ബ്രി​​ട്ട​​നും യൂ​​റോ​​പ്പും ത​​മ്മി​​ലു​​ള്ള ബ​​ന്ധം എ​​ളു​​പ്പ​​ത്തി​​ല്‍ വി​​ച്ഛേ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ല്‍ മ​​ക്രോ​​ണ്‍.​​ഇം​​ഗ്ളീ​​ഷ് ചാ​​ന​​ലി​​ന് ന​​മ്മു​​ടെ ഭാ​​ഗ​​ധേ​​യ​​ങ്ങ​​ളെ വേ​​ര്‍​​തി​​രി​​ക്കാ​​നാ​​യി​​ല്ല.
ബ്രെ​​ക്സി​​റ്റി​​നും അ​​തു സാ​​ധി​​ക്കി​​ല്ല- "പ്രി​​യ ബ്രി​​ട്ടീ​​ഷ് സു​​ഹൃ​​ത്തു​​ക്ക​​ള്‍​​ക്ക്" അ​​യ​​ച്ച ക​​ത്തി​​ല്‍ മ​​ക്രോ​​ണ്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. ജൂ​​ണി​​ല്‍ താ​​ന്‍ ല​​ണ്ട​​നി​​ല്‍ സ​​ന്ദ​​ര്‍​​ശ​​നം ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​കാ​​ല​​ത്ത് ബ്രി​​ട്ടീ​​ഷ് ജ​​ന​​ത പ്ര​​ക​​ടി​​പ്പി​​ച്ച അ​​സാ​​മാ​​ന്യ ധീ​​ര​​ത മു​​ന്‍​​നി​​ര്‍​​ത്തി ല​​ണ്ട​​ന് ഫ്ര​​ഞ്ച് ബ​​ഹു​​മ​​തി​​യാ​​യ ലീ​​ജി​​യ​​ന്‍ ഡി ​​ഓ​​ണ​​ര്‍ സ​​മ്മാ​​നി​​ക്കാ​​നാ​​ണ് താ​​ന്‍ വ​​രു​​ന്ന​​തെ​​ന്നും മ​​ക്രോ​​ണ്‍ പ​​റ​​ഞ്ഞു.
                47വ​​ര്‍​​ഷ​​ത്തെ ബ​​ന്ധം വെ​​ട്ടി​​മു​​റി​​ച്ച്‌ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 11ന് ​​ബ്രി​​ട്ട​​ന്‍ ഇ​​യു​​വി​​ല്‍ നി​​ന്നു പു​​റ​​ത്തു​​ക​​ട​​ന്ന​​ത്(​​ബ്രെ​​ക്സി​​റ്റ്) ബ്രി​​ട്ട​​നി​​ലും യൂ​​റോ​​പ്പി​​ലും സ​​മ്മി​​ശ്ര പ്ര​​തി​​ക​​ര​​ണ​​മു​​ണ്ടാ​​ക്കി. ബ്രി​​ട്ട​​നി​​ല്‍ ആ​​ഘോ​​ഷ​​വും പ്ര​​തി​​ഷേ​​ധ​​വും അ​​ര​​ങ്ങേ​​റി. ഹി​​ത​​പ​​രി​​ശോ​​ധ​​ന​​യി​​ല്‍ 48ശ​​ത​​മാ​​നം പേ​​ര്‍ ബ്രെ​​ക്സി​​റ്റി​​നെ എ​​തി​​ര്‍​​ത്തി​​രു​​ന്നു. ബ്രെ​​ക്സി​​റ്റ് പു​​തു​​യു​​ഗ​​പ്പി​​റ​​വി​​യാ​​ണെ​​ന്നും എ​​ല്ലാ​​വ​​രും ഭി​​ന്ന​​ത മ​​റ​​ന്ന് ഒ​​രു​​മി​​ച്ചു നീ​​ങ്ങ​​ണെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ണ്‍​​സ​​ന്‍ പ​​റ​​ഞ്ഞു.

Related News