Loading ...

Home Education

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തും; പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കും

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റമുണ്ടെന്നുംഅതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ധനമന്ത്രി. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. 1978-ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15-ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ (Task Force) നിയോഗിക്കും. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാരോഗ്യവും ഉറപ്പുവരുത്താന്‍ 35600 കോടി വകയിരുത്തുന്നുവെന്നും 28600 കോടി രൂപ വനിതാക്ഷേമത്തിനും വകയിരുത്തിയാതായി മന്ത്രി പറഞ്ഞു.

Related News