Loading ...

Home Kerala

ഭാരത് നെറ്റ്‌വര്‍ക്കിലൂടെ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കും; പദ്ധതിയില്‍ കേരളം മുന്നോട്ട്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരത് നെറ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല കൊണ്ട് ബന്ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് തലത്തിലുള്ള എല്ലാ പൊതുസ്ഥാപനങ്ങളെയും ഭാരത് നെറ്റിലൂടെ ബന്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. പദ്ധതിയുടെ നിര്‍മ്മാണം 2020 സാമ്ബത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ആകെ ചെലവ് ആറായിരം കോടി രൂപയാണ്. രാജ്യമെമ്ബാടും ഡാറ്റ സെന്റര്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനായി ഉടന്‍ നയം രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ക്വാണ്ടം കമ്ബ്യൂട്ടിങ്ങ് സാങ്കേതിക വിദ്യാ വികസനത്തിനായി നാഷണല്‍ മിഷന്‍ ഓണ്‍ ക്വാണ്ടം ടെക് എന്ന പേരില്‍ 5 വര്‍ഷ കര്‍മ്മ പദ്ധതിയും നടപ്പിലാക്കും. ഇതിനായി 8000 കോടി രൂപ വകയിരുത്തിയിട്ടുള്ളതായി നിര്‍മല അറിയിച്ചു. കൂടാതെ ആന്ധ്ര പ്രദേശില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുവാനായി 70,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ് രംഗത്ത് വന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. മുംബൈയില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ ഒറാക്കിളും പദ്ധതിയിടുന്നുണ്ട്. രാജ്യമെമ്ബാടും ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനായി 14,000 കോടി മുതല്‍മുടുക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഹീരനന്ദിനി ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഇന്ത്യയുടെ ഭാവി ഭദ്രമാക്കും എന്നതിനുള്ള സൂചനകളാണെന്നാണ് നിര്‍മലയുടെ വിലയിരുത്തല്‍. കേരള സര്‍ക്കാര്‍ കെ ഫോണ്‍ ( കേരള ഓപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് ) എന്ന പേരില്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി കേരളത്തില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച്‌ മാസത്തോടെ 10,000 കിലോ മീറ്ററും , ജൂണ്‍ മാസത്തോടെ 30000 കിലോമീറ്ററും പൂര്‍ത്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 10 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വേഗത്തില്‍ വരെ വേഗതയില്‍ വിവരങ്ങള്‍ അയക്കുവാന്‍ സാധിക്കും.

Related News