Loading ...

Home Gulf

സൗദിയും ഇന്ത്യയും തമ്മിലുള്ള എമിഗ്രേഷന്‍ സംവിധാനം പരസ്‌പരം ബന്ധിപ്പിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

റിയാദ്: സൗദിയും ഇന്ത്യയും തമ്മിലുള്ള എമിഗ്രേഷന്‍ സംവിധാനം പരസ്‌പരം ബന്ധിപ്പിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി-ഇന്ത്യ നയതന്ത്ര ബന്ധം എല്ലാ മേഖലയിലും പുരോഗതി നേടിയതായും ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. സൗഹൃദ സന്ദര്‍ശനത്തിനായി സൗദിയില്‍ എത്തിയ ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ 'സമുദ്ര പരേദാര്‍' എന്ന കപ്പലില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ പുരഗതി ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കിയത്. സൗദിയും ഇന്ത്യയും തമ്മിലുള്ള എമിഗ്രേഷന്‍ സംവിധാനം പരസ്‌പരം ബന്ധിപ്പിക്കുന്നതോടെ സൗദിയില്‍ എത്തുകയും തിരിച്ചു പോകുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് വ്യക്തമാക്കി. സൗദിയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍, ബ്രിട്ടീഷ് എംബസി ഡിഫെന്‍സ് അറ്റാച്ചെ, സൗദി നാവികസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related News