Loading ...

Home National

അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍; 100 വിമാനത്താവളങ്ങള്‍ കൂടി വികസിപ്പിക്കും

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി ചെലവഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികളും എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകളും സ്ഥാപിക്കും. 100 വിമാനത്താവളങ്ങള്‍ കൂടി വികസിപ്പിക്കും. 25,000 കിലോമീറ്റര്‍ പുതിയ ദേശീയപാത തയാറാക്കും. വ്യവസായ വികസനത്തിന് 27,300 കോടി വക‍യിരുത്തും. 103 ലക്ഷം കോടിയുടെ ദേശീയ അടിസ്ഥാന വികസന പൈപ്പ് ലൈന്‍ പദ്ധതി. 900 കിലോമീറ്റര്‍ സാമ്ബത്തിക ഇടനാഴിയും 200 കിലോമീറ്റര്‍ തീരദേശ ഇടനാഴിയും നടപ്പാക്കും. 2024നകം 6,000 കിലോമീറ്റര്‍ പുതിയ ദേശീയപാത ഒരുക്കും. 27,000 കിലോമീറ്റര്‍ ആയി നാഷണല്‍ ഗ്യാസ് ഗ്രിഡ് വികസിപ്പിക്കും. സ്വകാര്യ കമ്ബനികള്‍ക്ക് ഡാറ്റാ സെന്‍റര്‍ പാര്‍ക്ക്. പൊതു സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി. റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കും. വൈദ്യുതിക്കായി പ്രീപെയ്ഡ് മീറ്ററുകള്‍ നടപ്പാക്കും. 1.74 ലക്ഷം കോടി ഗതാഗത മേഖലക്ക്. ഫുഡ് കോര്‍പറേഷനും വെയര്‍ഹൗസിങ് കോര്‍പറേഷനും കൈവശമുള്ള ഭൂമിയില്‍ വെയര്‍ഹൗസുകള്‍ ആരംഭിക്കും. ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ണ്‍ലൈന്‍ വിപണി. 148 കിലോമീറ്റര്‍ ബംഗളൂരു സബര്‍ബര്‍ പാതക്ക് 8000 കോടി. റെയില്‍ പാതകള്‍ക്കരികില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കും. നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ ക്ലിയറന്‍സ് സെല്ലുകള്‍ നിലവില്‍ വരുമെന്നും ധനമന്ത്രി സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Related News