Loading ...

Home Education

കേന്ദ്ര ബജറ്റ്​: വിദ്യാഭ്യാസമേഖലക്ക്​ 99,300 കോടി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി 99,300 കോടി രൂപ വകയിരുത്തുമെന്ന്​ നിര്‍മല സീതാരാമ​​െന്‍റ പ്രഖ്യാപനം. നൈപുണ്യ വികസനത്തിനായി 3000കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്​. ദേശീയ പൊലീസ്​ സര്‍വകലാശാലക്ക്​ തുടക്കം കുറിക്കും. കൂടുതല്‍ തൊഴിലധിഷ്​ഠിത കോഴ്​​സുകള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ രംഗത്ത്​ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലെ മികച്ച 100 സ്ഥാപനങ്ങള്‍ നല്‍കുന്ന ബിരുദതലത്തിലുള്ള സമ്ബൂര്‍ണ്ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related News