Loading ...

Home cinema

ബോളിവുഡ് ചിത്രം അന്യ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും

അന്യ എന്ന ബോളിവുഡ് ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. മലയാളിയായ ഡോക്ടര്‍ സിമി ജോസഫ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഇ ചിത്രം ഒരുപാടു സവിശേഷതകളോടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കര്‍ഷക ആത്മഹത്യാ മുതല്‍ മനുഷ്യക്കടത്തു വരെ ഇന്ത്യയിലെ സാമൂഹ്യപ്രശ്നങ്ങളെ അനാവരണം ചെയുന്ന കഥ തന്തു തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. അതുല്‍ കുല്‍ക്കര്‍ണി, റൈമ സെന്‍, മറാത്തി സൂപ്പര്‍ താരം പ്രഥമേഷ് പറബ്, ഭൂഷണ്‍ പ്രധാന്‍, തെജശ്രീ പ്രധാന്‍, കൃതിക ദിയോ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന അന്യക്ക് മാറാത്തിയിലും റിലീസ് ഉണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും പ്രഥമേഷ് പറബും അടക്കം സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഏറെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന അന്യ യെ മറാത്തി സിനിമാലോകം ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്. ഹലോ, കല്ലായി FM, മാര്‍ക്കോണി മത്തായി തുടങ്ങി നിരവധി മലയാള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സജന്‍ കളത്തിലാണ് ആണ് അന്യയുടെ ക്യാമറാമാന്‍. എഡിറ്റര്‍ തനൂജ് ചങ്ങനാശേരി സ്വദേശിയാണ്. ചീഫ് അസ്സോസിയേറ്റ് ഡിറക്ടര്‍സ്: റോബിന്‍, രാജു എബ്രഹാം ബോളിവുഡ് സംഗീത സംവിധായകന്‍ വിപിന്‍ പട്വാക്കൊപ്പം മലയാളികളായ രാമനാഥന്‍ ഗോപാല കൃഷ്ണന്‍ കൃഷ്ണ രാജ് എന്നിവര്‍ ആണ് അന്യയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡല്‍ഹി മലയാളിയായ സജീവ് സാരഥിയുടേതാണ് ഗാന രചന. സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ പാട്ടുകള്‍ സീ എന്റര്‍ടൈന്‍മെന്റ് ആണ് റിലീസ് ചെയ്യുന്നത് മേരികോം അടക്കം പല ബോളിവുഡ് ചിത്രങ്ങള്‍ക്കും ബാക്ക്ഗ്രൗണ്ട് സ്കോര്‍ നല്‍കിയിട്ടുള്ള രോഹിത് കുല്‍ക്കര്‍ണി ആണ് അന്യയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് നടന്നത് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമാണ്.

Related News