Loading ...

Home USA

പബ്ലിക്ക് ചാര്‍ജ് നിയമം ഫെബ്രുവരി 24 മുതല്‍ നടപ്പാക്കും

വാഷിംഗ്ടണ്‍, ഡി.സി: കുടിയേറ്റ ജനത ആശങ്ക പുലര്‍ത്തുന്ന പബ്ലിക്ക് ചാര്‍ജ് നിയമം ഫെബ്രുവരി 24 മുതല്‍ നടപ്പാക്കും.ന്യുയോര്‍ക്കിലെ ഫെഡറല്‍ കോടതി ഏര്‍പ്പെടുത്തിയ താല്ക്കാലിക നിരോധനം യു.എസ് സുപ്രീം കോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്നാണ് നിയമം നടപ്പാക്കാന്‍ തീരുമാനം. കോടതി വിധി ഉള്ളതിനാല്‍ ഇല്ലിനോയിയില്‍ ഈ നിയമം ഇപ്പോള്‍ നടപ്പാക്കില്ല.ഇനി വിസ, ഗ്രീന്‍ കാര്‍ഡ് എന്നിവക്ക് അപേക്ഷിക്കുമ്പോള്‍ പ്രായം, വിദ്യാഭ്യാസ, വരുമാനം, കഴിവുകള്‍ തുടങ്ങിയവയയൊക്കെ പരിഗണിക്കും. എപ്പോഴെങ്കിലും സര്‍ക്കാറിന്റെ സഹായം തേടേണ്ടി വരുമോ എന്ന് ഉറപ്പു വരുത്താനാണിത്.
         സര്‍ക്കാര്‍ സഹായം (പബ്ലിക്ക് ചാര്‍ജ്) സ്വീകരിക്കില്ല എന്നതിനു ബോണ്ട് നല്‍കുന്നതിനു ഇമ്മിഗ്രേഷന്‍ സര്‍വീസിനു അധികാരമുണ്ട്. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ വരും.അമേരിക്കയിലൂള്ളവര്‍ വിസ നീട്ടാനോ ഗ്രീന്‍ കാര്‍ഡ് ആക്കാനോ ഒക്കെ ശ്രമിക്കുമ്പോള്‍, തങ്ങള്‍ സര്‍ക്കാര്‍ സഹായം പറ്റിയിട്ടില്ലെന്നു തെളിയിക്കേണ്ടി വരും.
ഫെബ്രുവരി 24-മുതല്‍ അയക്കുന്ന അപേക്ഷകള്‍ക്കു മാത്രമേ ഈ നിയമം ബാധകമാകൂ.

Related News