Loading ...

Home International

കേള്‍വി ശക്തിയില്ല ; പക്ഷേ അറുപതുകാരി തിരമാലകളെ കീറി മുറിച്ച്‌ സഞ്ചരിച്ചത് അയ്യായിരത്തോളം കിലോമീറ്റര്‍ ; ലോക റെക്കോഡ്

കേള്‍വിശക്തിയില്ലാത്തത് മനശ്ശക്തിയെ തളര്‍ത്തിയില്ല. അറുപതുകാരിയായ മോ ഒബ്രയന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ തുഴഞ്ഞ് കടന്നത് 4828 കിലോമീറ്ററുകള്‍. ലാ ഗൊമേറയിലെ കാനറി ദ്വീപില്‍ നിന്ന് ആരംഭിച്ച യാത്ര ആന്റിഗ്വയിലെ കരീബിയന്‍ ദ്വീപില്‍ എത്തിയതോടെ കുറിച്ചത് ലോക റെക്കോഡാണ്. ആദ്യമായാണ് കേള്‍വിശക്തിയില്ലാത്ത ഒരാള്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തിലൂടെ തുഴഞ്ഞ് ഇത്രയും കിലോമീറ്ററുകള്‍ കടക്കുന്നത്. മോ ഒബ്രയനും മകളും മറ്റൊരു സുഹൃത്തുമടങ്ങുന്ന സ്ത്രീകളുടെ സംഘമാണ് 49 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിയത്. നാലു മണിക്കൂര്‍ ഷിഫ്റ്റില്‍ രണ്ടു പേര്‍ ചേര്‍ന്ന് തുഴഞ്ഞും പിന്നെ രണ്ടു മണിക്കൂറോളം വിശ്രമിച്ചുമാണ് ‌ഇവര്‍ റ്റാലിസ്കര്‍ വിസ്കി അറ്റ്ലാന്റിക് ചലഞ്ച് മത്സരത്തില്‍ റെക്കോഡിട്ടത്. ഇത്രയും വേഗത്തില്‍ മൂന്ന് സ്ത്രീകളുടെ സംഘം ആദ്യമായാണ് തുഴഞ്ഞെത്തുന്നത്. കേള്‍വിശക്തിയില്ലാത്തത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് മോ ഒബ്രയാന്‍ സാക്ഷ്യപ്പെടുത്തുന്നു. കടല്‍ച്ചൊരുക്കും കൂറ്റന്‍ തിരമാലകളും പലപ്പോഴും വലിയ ഭീഷണിയായെങ്കിലും ഒടുവില്‍ മൂന്ന് പെണ്ണുങ്ങളുടെ നിശ്ചയ ദാര്‍ഢ്യമാണ് വിജയിച്ചതെന്ന് ഒബ്രയാന്‍ പറയുന്നു. അറ്റ്ലാന്റിക് കടന്ന ആവേശത്തില്‍ ഇനി പസഫിക് സമുദ്രത്തിലും ഒരു കൈ നോക്കാമെന്ന ചിന്തയിലാണ് ഒബ്രയാന്‍.കേള്‍വി ശക്തി ഇല്ലാതാകുമ്പോൾ
 à´ªà´²à´°àµà´‚ ജീവിതത്തില്‍ നിന്ന് പിന്‍വലിയുന്നുവെന്ന് ഒബ്രയാന്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കെല്ലാം തന്റെ പ്രവൃത്തി ആവേശമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Related News