Loading ...

Home cinema

ഗ്രെറ്റ ഗെര്‍വിഗിന്റെ 'ലിറ്റില്‍ വുമണ്‍'; ഹോളിവുഡ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ലിറ്റില്‍ വുമണ്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സാവീര്‍സ് റോനന്‍, എമ്മ വാട്‌സണ്‍, ഫ്‌ലോറന്‍സ് പഗ്, എലിസ സ്‌കാന്‍ലെന്‍, ലോറ ഡെര്‍ന്‍, തിമോത്തി ചാലമെറ്റ്, മെറില്‍ സ്ട്രീപ്പ് എന്നിവര്‍ അഭിനയിക്കുന്നു. ഗെര്‍വിഗാണ് ചിത്രത്തിന് തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനുശേഷം 1860 കളിലെ ന്യൂ ഇംഗ്ലണ്ടിലെ സഹോദരിമാരുടെ ജീവിതം ആണ് ചിത്രത്തില്‍ പറയുന്നത്. അമേരിക്കയില്‍ ചിത്രം ഡിസംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തി . ചിത്രം ഇന്ത്യയില്‍ ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും.

Related News