Loading ...

Home Business

സാമ്പത്തിക സര്‍വ്വേ:ജിഡിപി പ്രതീക്ഷ 6 മുതല്‍ 6.5% വരെ, ആഗോള മാന്ദ്യത്തിന്റെ ഫലം ഇന്ത്യയിലും

ധനമന്ത്രി നിര്‍മല സീതാരാമന്‍ 2019-20ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചു. 2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6 മുതല്‍ 6.5% ആയിരിക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ആണ് ഇത്തവണത്തേത്. സര്‍വേ അവതരണത്തിന് മുമ്ബ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തന്റെ ടീമിന്റെ "കഠിനാധ്വാനത്തെക്കുറിച്ച്‌" പറയാന്‍ മറന്നില്ല. "ആറുമാസത്തിനുള്ളില്‍ രണ്ടാമത്തെ സാമ്പത്തിക സര്‍വേ" തയ്യാറാക്കിയതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. "സമ്പത്ത് സൃഷ്ടിക്കല്‍" ആണ് à´ˆ സാമ്ബത്തിക വര്‍ഷത്തെ തീം എന്ന് സാമ്ബത്തിക സര്‍വ്വേ അവതരണത്തില്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു. രാജ്യത്ത് വ്യാപാരം എളുപ്പമാക്കുന്നതിന് കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തണമെന്ന് സാമ്പത്തിക സര്‍വേ ആവശ്യപ്പെട്ടു.      സാമ്പത്തിക സര്‍വേ നിലവിലെ സാമ്പത്തിക വളര്‍ച്ച 5% ആയാണ് കണക്കാക്കിയിരിക്കുന്നത്. വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിന് നിലവിലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.










Related News