Loading ...

Home National

കാ​ത്തി​രി​പ്പി​ന് വി​രാ​മം; വു​ഹാ​നി​ല്‍​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ കൊ​ണ്ടു​വ​രാ​ന്‍ വി​മാ​നം പു​റ​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ട വു​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക വി​മാ​നം ചൈ​ന​യി​ലേ​ക്ക് തി​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ഉ​ച്ച​യോ​ടെ പു​റ​പ്പെ​ട്ട വി​മാ​നം വൈ​കി​ട്ടോ​ടെ വു​ഹാ​നി​ല്‍ എ​ത്തും. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ആ​ദ്യ സം​ഘ​വു​മാ​യി വിമാനം മ​ട​ങ്ങി​യെ​ത്തും. 16 ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് വി​മാ​നം വു​ഹാ​നി​ലേ​ക്ക് പ​റ​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഞ്ച് ഡോ​ക്ട​ര്‍​മാ​രും ഒ​രു പാ​രാ​മെ​ഡി​ക്ക​ല്‍ സം​ഘം വി​മാ​ന​ത്തി​ലു​ണ്ട്.
          കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​ഭ്യ​ര്‍​ത്ഥ​ന മാ​നി​ച്ച്‌ ബു​ധ​നാ​ഴ്ച​യാ​ണ് ചൈ​ന പ്ര​ത്യ​ക വി​മാ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ചൈ​ന​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ന​ല്‍​കി​യി​ട്ടു​ണ്ട്. യാ​ത്ര​യ്ക്ക് മുൻമ്പ് ഓ​രോ​ര​ത്ത​രി​ലും മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. വൈ​റ​സ് ബാ​ധി​ച്ചി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​വ​രെ മാ​ത്ര​മേ വി​മാ​ന​ത്തി​ല്‍ ക​യ​റ്റൂ. വൈ​റ​സ് ബാ​ധ​യു​ണ്ടോ​ന്ന സം​ശ​യം തോ​ന്നി​യാ​ല്‍, ചൈ​ന​യി​ല്‍ ത​ന്നെ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. വി​മാ​ന ജോ​ലി​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യം ഉ​ണ്ടാ​കി​ല്ല.

Related News