Loading ...

Home Australia/NZ

മെൽബൺ സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഉദ്ഘാടനം ചെയ്തു

മെൽബൺ: സീറോ മലബാർ സഭയുടെ യുവജന പ്രസ്‌ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് നിലവിൽ വന്നു. 

സൗത്ത് ഈസ്റ്റ് ഇടവകയുടെ കീഴിൽ വരുന്ന യുവജനങ്ങളുടെ പ്രാതിനിത്യം ഉറപ്പാക്കുകയും യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിൻ കീഴിൽ സജീവമായി പൊതുജന മധ്യത്തിൽ ഉയർത്തി കൊണ്ടുവരുകയുമാണ് ലക്ഷ്യമെന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ച് മാർ ബോസ്കോ പുത്തൂർ പറഞ്ഞു.

ചടങ്ങിൽ മെൽബൽ രൂപത ചാൻസലർ ഫാ. മാത്യു കൊച്ചുപുര, സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളി, യുവജനപ്രസ്‌ഥാനത്തിന്റെ അനിമേറ്റർമാരായ സുനിൽ തോമസ്, ബീന ഷാജി, യൂത്ത് കോഓർഡിനേറ്റർമാരായ ഷെറിൻ സേവ്യർ, നിക്കി പൈനാടത്ത്, ആഗ്നൽ വിൽസൺ, ജോർജ് ജോസ് എന്നിവർ സംബന്ധിച്ചു.

Related News