Loading ...

Home Kerala

തിരുവനന്തപുരം വിമാനത്താവളം അദാനി വിടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്‍വാങ്ങുന്നു. സംസ്ഥാന സര്‍ക്കാരുമായി തത്കാലം യുദ്ധത്തിനില്ലെന്നാണ് ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്. നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലാണ് അദാനി സംസ്ഥാനത്ത് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. ടെന്‍ഡര്‍ വിജയിച്ചെങ്കിലും വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണുകയും സ്വകാര്യവത്കരണം തടയണമെന്നും സംസ്ഥാനം വിമാനത്താവളം ഏറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനു (ടിയാല്‍) നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ കമ്പനിക്കു സമാനമായി ടെന്‍ഡര്‍ നല്‍കാം എന്നതുള്‍പ്പെടെയുള്ള സന്നദ്ധതയും അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം ഇതുവരെ അനുകൂല തീരുമാനമെടുത്തില്ല. അതോടെ അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത് അനന്തമായി നീളുകയായിരുന്നു. രാജ്യത്തെ ആറ് വിമാനത്താവളങ്ങളാണ് ആഗോള ടെന്‍ഡറിലൂടെ അദാനി സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ അടുത്ത എതിര്‍പ്പാണ് തിരുവനന്തപുരം ഏറ്റെടുക്കാനാകാത്തത്.

Related News