Loading ...

Home Business

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ഓഹരി വിപണി

ബജറ്റിനെക്കുറിച്ച്‌ വലിയ പ്രതീക്ഷയാണ് ഓഹരി വിപണി വെച്ചുപുലര്‍ത്തുന്നത്. ഓഹരി കൈമാറ്റ നികുതി (എസ്ടിടി), ദീര്‍ഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനസംഘടിപ്പിച്ചുകൊണ്ട് ബജറ്റ് ഓഹരി വിപണിക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.വ്യവസായങ്ങള്‍ക്ക് അനുകല നടപടികള്‍, സാധാരണക്കാര്‍ക്കു നികുതിയിളവ്, ഉപഭോഗം വര്‍ധിപ്പിക്കുന്നതിന് ഗ്രാമീണ വിപണികള്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്നിവ ഉണ്ടാകുമെന്നുകരുതപ്പടുന്ന ബജറ്റിനെച്ചൊല്ലി വളരെവലിയ പ്രതീക്ഷയാണ് രൂപപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യമേഖല, വാഹന മേഖല, റിയല്‍ എസ്‌റ്റേറ്റ്, അക്വാകള്‍ച്ചര്‍, ഹൗസിംഗ് മേഖലകള്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങളുണ്ടാകുമെന്നു കരുതുന്നു. ധനകമ്മിയുടെ കാര്യത്തിലാണെങ്കില്‍, 2020 സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ ബജറ്റിലെ കമ്മിയായ 3.3 ശതമാനത്തെയപേക്ഷിച്ച്‌ 3.6 ശതമാനം മുതല്‍ 3.8 ശതമാനം വരെയുള്ള കമ്മി കൈകാര്യം ചെയ്യാന്‍ വിപണി സന്നദ്ധമാണ്. 2021 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി ലക്ഷ്യം സാമ്ബത്തിക വളര്‍ച്ച പ്രധാന ലക്ഷ്യമായി കണക്കിലെടുത്ത് അല്‍പം കൂടി ആയാസരഹിതവും ഉള്‍ക്കൊള്ളാവുന്നതും ആയിട്ടായിരിക്കും തയാറാക്കുക എന്ന പ്രതീക്ഷയും എല്ലാവര്‍ക്കുമുണ്ട്.
                    രാജ്യത്തെ 5ട്രില്യണ്‍ യുഎസ് ഡോളര്‍ പാതയിലേക്ക് ആനയിക്കുന്നതിന് സര്‍ക്കാര്‍ സമ്ബദ് സ്ഥിതിയെക്കുറിച്ച്‌ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കണക്കുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബജറ്റിനെ ആശ്രയിച്ച്‌ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നുണ്ട്. അതിനായി ജാഗ്രതയോടെയുള്ള കാത്തിരിപ്പിലാണ് വിപണി.



Related News