Loading ...

Home Business

സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വില 150 രൂപവരെ വര്‍ധിക്കും

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനുള്ളില്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപവരെ വര്‍ധനവുണ്ടായേക്കാം. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ജൂലായ്-ജനുവരി കാലയളവില്‍ സബ്‌സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ ശരാശരി 10 രൂപയുടെ വര്‍ധനവാണുണ്ടായത്. 2022 സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ഓയില്‍ സബ്‌സിഡി പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിലവര്‍ധിപ്പിക്കുന്നത്. അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്ബനികള്‍ക്ക് എല്‍പിജി സിലിണ്ടറിന്റെ വില ചെറിയതോതില്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയതായി അറിയുന്നു. ഇതോടെ ഒരുവര്‍ഷംകൊണ്ട് ബാങ്കിലെത്തുന്ന നിങ്ങളുടെ സബ്‌സിഡി തുക നില്‍ക്കും. 2019 ജൂലായ് മുതല്‍ 2020 ജനുവരിവരെ സബ്‌സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്‌സിഡിയായി സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നല്‍കുന്നത്.

Related News