Loading ...

Home Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകകല പഠിക്കാം

തിരുവനന്തപുരം :രാജ്യത്തെ ആദ്യ നാടക പരിശീലന സ്ഥാപനമായ ന്യൂ ഡല്‍ഹിയിലെ എന്‍എസ്ഡി അഥവാ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകകല പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെട്ടാല്‍ പഠനാവശ്യങ്ങള്‍ക്ക് മാസം 8000 രൂപ വീതം സ്‌കോളര്‍ഷിപ് ലഭിക്കും. നാടകത്തെ ഗൗരവമായി സമീപിക്കാത്തവര്‍ക്ക്‌ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ സ്ഥാനമില്ല. റെസിഡന്‍ഷ്യല്‍ രീതിയില്‍ മുഴുവന്‍സമയ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക്‌ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിക്കാം. പരമ്ബരാഗത നാടകവേദിക്കും പാശ്ചാത്യനാടകവേദിക്കും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഒരുപോലെ പ്രാധാന്യം കൊടുക്കുന്നു. രാജ്യത്തും വിദേശത്തുമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍നിന്ന്‌ ബിരുദമുള്ളവര്‍ക്കാണ്‌ അവസരം. കുറഞ്ഞത് ആറ് തിയറ്റര്‍ പ്രൊഡക്‌ഷനിലെങ്കിലും പങ്കാളിയായിരിക്കണം. ഇതിനുള്ള തെളിവ് ഓഡിഷന്‍ സമയത്ത് ഹാജരാക്കണം. 2020 ജൂലൈ ഒന്ന്‌ കണക്കാക്കി 18 വയസ്സ്‌ തികഞ്ഞിരിക്കണം. 30 വയസ്സ്‌ കവിയരുത്‌. 26 സീറ്റാണുള്ളത്‌. സീറ്റുകളില്‍ നിയമാനുസൃത സംവരണവുമുണ്ട്‌. പ്രവേശനം രണ്ടുഘട്ടമായാണ്. പ്രാഥമിക പരീക്ഷയില്‍ ആദ്യം പങ്കെടുക്കണം. ജയിച്ചാല്‍ ഫൈനല്‍ വര്‍ക്ക്ഷോപ്പിലേക്ക് പരിഗണിക്കും. അഞ്ചുദിവസത്തെ വര്‍ക്ക്‌ഷോപ് ഡല്‍ഹിയിലാണ്. തുടര്‍ന്ന്‌, ശാരീരിക ക്ഷമതാ പരിശോധനയും ഉണ്ടാകും. പ്രാഥമിക പരീക്ഷ മെയ്‌, ജൂണ്‍ മാസങ്ങളില്‍ എന്നെങ്കിലുമായിരിക്കും. പ്രാഥമിക പരീക്ഷയ്‌ക്ക്‌ ജയ്‌പുര്‍, ചണ്ഡീഗഢ്, ലഖ്‌നൗ, പട്‌ന, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബംഗളൂരു, മുംബൈ, ഭോപാല്‍, ഡല്‍ഹി എന്നിവിടങ്ങളിലായി 12 കേന്ദ്രമുണ്ട്‌. മാര്‍ച്ചില്‍ പരീക്ഷാതീയതി അപേക്ഷകര്‍ക്ക്‌ ഇ മെയിലില്‍ ലഭ്യമാകും. ജൂലൈയില്‍ ക്ലാസുകള്‍ ആരംഭിക്കും. പഠനമാധ്യമം ഹിന്ദിയും ഇംഗ്ലീഷുമാണ്‌. ഫെബ്രുവരി 28 വരെ http://www.onlineadmission.nsd.gov.in, www.nsd.gov.in വെബ്‌സൈറ്റുകളിലൂടെയാണ്‌ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്‌. 50 രൂപയാണ്‌ ഓണ്‍ലൈന്‍ അപേക്ഷാഫീസ്‌, ഇത്‌ നെറ്റ്‌ബാങ്കിങ്, ക്രെഡിറ്റ്‌ കാര്‍ഡ്‌ സംവിധാനം ഉപയോഗിച്ച്‌ ഒാണ്‍ലൈനായി അടയ്‌ക്കണം. കൂടാതെ ഡീന്‍ അക്കാദമിക്‌സ്‌, നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ, ബഹവല്‍പുര്‍ ഹൗസ്‌, ബഗ്‌വന്‍ദാസ്‌ റോഡ്‌, ന്യൂഡല്‍ഹി--110001 എന്ന വിലാസത്തില്‍ 225 രൂപയുടെ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌ സഹിതം അപേക്ഷാഫോമിനും പ്രോസ്‌പെക്ടസിനും (ഇംഗ്ലീഷ്‌/ഹിന്ദി) അപേക്ഷിക്കാം. തപാലിലുള്ള അപേക്ഷയും ഫെബ്രുവരി 28നകം ലഭിക്കണം. അപേക്ഷകര്‍ നിരന്തരം വെബ്‌സൈറ്റ്‌ പരിശോധിച്ച്‌ പരീക്ഷാ വിവരങ്ങള്‍ മനസ്സിലാക്കണമെന്നും നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ ഡയറക്ടര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Related News